ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയുടെ അതിർത്തികളിലുൾപ്പെടെ ഏർപ്പെടുത്തിയ വിവിധ പരിശോധന സംവിധാനങ്ങൾ വരണാധികാരിയായ കലക്ടർ എൻ. ദേവിദാസ്
പരിശോധിക്കുന്നു
കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ 24 മണിക്കൂറും നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ എൻ. ദേവിദാസ്. സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും ഫ്ലൈയിങ് സ്ക്വാഡുകളും ഊർജിതമായ നിരീക്ഷണം നടത്തിവരുന്നു.
കൊട്ടാരക്കര, പത്തനാപുരം, കരുനാഗപ്പള്ളി, തട്ടത്തുമല എന്നിവിടങ്ങളിലുള്ള വിവിധ നിരീക്ഷണ കേന്ദ്രങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. നിരീക്ഷണത്തിനായി തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിൽ കൃത്യമായ പരിശോധന നടത്തുകയാണ്. ജില്ല അതിർത്തികൾ കേന്ദ്രീകരിച്ച് ഫ്ലൈയിങ് സ്ക്വാഡുകളും, ചെക് പോസ്റ്റുകളിൽ പ്രത്യേക നിരീക്ഷണസംഘവും പ്രവർത്തിക്കുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത പണമോ നിരോധിത ലഹരിവസ്തുക്കളോ ജില്ലയിൽ എത്തുന്നില്ല എന്ന് പരിശോധിച്ച് ഉറപ്പാക്കാനാണ് വിവിധ നിരീക്ഷണ സംഘങ്ങളെ ജില്ലയൊട്ടാകെ വിന്യസിച്ചിരിക്കുന്നതെന്ന് കലക്ടർ വ്യക്തമാക്കി. എ.ഡി.എം സി.എസ്. അനിൽ, ഫിനാൻസ് ഓഫിസർ ജി.ആർ. ശ്രീജ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.