കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ൽ അ​ട​ച്ചി​ട്ട മു​റി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ ടാ​ബു​ക​ൾ മേ​യ​ർ എ.​കെ.​ഹ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൻ പ​രി​ശോ​ധി​ക്കു​ന്നു 

കൊല്ലം കോർപറേഷനിൽ കോടികൾ വിലവരുന്ന ടാബുകൾ നശിച്ചനിലയിൽ

കൊ​ല്ലം: കോ​ർ​പറേ​ഷ​ന്‍റെ ഫീ​ഡിങ്​ റൂ​മി​ൽ കോ​ടി​ക​ൾ വി​ല​വ​രു​ന്ന ടാ​ബു​ക​ളും പി.​പി കി​റ്റു​ക​ളും ന​ശി​ച്ച്​ ഉ​പേ​ക്ഷി​ക്ക​പെ​ട്ട നി​ല​യി​ൽ. മൂ​ന്ന്​ പ​തി​റ്റാ​ണ്ട്​ ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​ൻ കീ​ഴി​ലി​രു​ന്ന കോ​ർ​പ്പ​റേ​ഷ​നി​ലാ​ണ്​ 15 വ​ർ​ഷം മു​മ്പെ​ങ്കി​ലും വാ​ങ്ങി​യ​തെ​ന്ന്​ ക​രു​തു​ന്ന 165 ടാ​ബു​ക​ൾ എ​ലി​ക​ര​ണ്ടും വെ​ള്ളം വീ​ണും ന​ശി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​വ​റു​പോ​ലും പൊ​ട്ടി​ക്കാ​ത്ത ഒ​രു​ത​വ​ണ​പോ​ലും ഉ​പ​യോ​ഗി​ച്ചി​ട്ടു പോ​ലു​മി​ല്ലാ​ത്ത ടാ​ബു​ക​ളാ​ണ്​ ഇ​ത്ത​ര​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫീ​ഡിം​ങ്​ റൂ​മെ​ന്ന പേ​രി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന മു​റി​യി​ൽ മാ​ലി​ന്യം നി​റ​ഞ്ഞ്​ കി​ട​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ പെ​ട്ട മേ​യ​ർ എ.​കെ.​ഹ​ഫീ​സ്​ അ​ത്​ വൃ​ത്തി​യാ​ക്കാ​ൻ ജീ​വ​ന​ക്കാ​രെ ചു​മ​ത​ല​പെ​ടു​ത്തി​യ​പ്പോ​ഴാ​ണ്​ കോ​ടി​ക​ൾ വി​ല​വ​രു​ന്ന ടാ​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

2011ൽ ​നി​ർ​മി​ച്ച​തെ​ന്ന്​ ക​രു​തു​ന്ന ബാം​ഗ്ലൂ​രി​ലെ ഭാ​ര​ത്​ ഇ​ല​ക്​​ട്രോ​ണി​ക്സി​ന്‍റെ ആ​ൻ​​ഡ്രോ​യി​ഡ്​ ആ​ദ്യ വേ​ർ​ഷ​ൻ ടാ​ബു​ക​ളാ​ണ്​ ഇ​വ. അ​തി​ൽ രേ​ഖ​പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത​നു​സ​രി​ച്ച്​ അ​ന്ന്​ 30000 മു​ത​ൽ 40000 വ​രെ വി​ല​വ​രു​മെ​ന്ന്​ മേ​യ​ർ പ​റ​ഞ്ഞു. ടാ​ബു​ക​ൾ ഉ​പേ​ക്ഷി​ച്ച​ത്​ ശ​രി​യാ​യി​ല്ല​ന്നും അ​ന്ന​ത്​ പ​ഠി​ക്കാ​ൻ ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ എ​​ത്ര​യോ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ​ ഉ​പ​കാ​ര​പെ​ടു​മാ​യി​രു​ന്നു എ​ന്നും മേ​യ​ർ ‘മാ​ധ്യ​മ​’​ത്തോ​ട്​ പ​റ​ഞ്ഞു. ഇ​ത്ര​യും കാ​ലം കോ​ർ​പ​റേ​ഷ​ന്‍റെ ഭ​ര​ണം കൈ​യാ​ളി​യി​രു​ന്ന​വ​ർ​ക്ക്​ ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന്​ ഒ​ളി​ച്ചോ​ടാ​നാ​വി​ല്ല​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടാ​ബു​ക​ൾ കൂ​ടാ​തെ 3000ത്തോ​ളം പി.​പി കി​റ്റു​ക​ളും ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​വി​ഡ്​ കാ​ല​ത്ത്​ വാ​ങ്ങി​കൂ​ട്ടി​യ​തെ​ന്ന്​ ക​രു​തു​ന്ന കി​റ്റു​ക​ളു​ടെ എ​ക്​​സ്​​പെ​​റി ഡേ​റ്റും ക​ഴി​ഞ്ഞ​താ​ണ്. നി​ര​വ​ധി ഫ​ർ​ണി​ച്ച​റു​ക​ളും ഉ​പ​യോ​ഗ​മി​ല്ലാ​തെ വാ​രി​വ​ലി​ച്ചി​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി.

കി​ട്ടി​യ​ത്​ ആ​കാ​ശ് ടാ​ബ്‌​ല​റ്റോ?

കൊ​ല്ലം: കൊ​ട്ടി​ഘോ​ഷ​ത്തോ​ടെ വ​ന്ന്​ ചീ​റ്റി​പോ​യ ആ​​കാ​ശ്​ ടാ​ബാ​ണോ കോ​ർ​പ​റേ​ഷ​നി​ൽ കെ​ട്ടി​കി​ട​ന്ന​തെ​ന്ന് സം​ശ​യം. ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ 2011-ൽ ​പു​റ​ത്തി​റ​ക്കി​യ പ്ര​സി​ദ്ധ​വും വി​ല​കു​റ​ഞ്ഞ​തു​മാ​യ ആ​ൻ​ഡ്രോ​യി​ഡ് ടാ​ബ്‌​ലെ​റ്റാ​യി​രു​ന്നു ആ​കാ​ശ് (യു​ബി​സ്ലേ​റ്റ്). തു​ട​ക്ക​ത്തി​ൽ 2,999 രൂ​പ മു​ത​ൽ 3,549 രൂ​പ വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന ഇ​തി​ൽ 7 ഇ​ഞ്ച് സ്‌​ക്രീ​ൻ, 256 എം​ബി റാം, ​ആ​ൻ​ഡ്രോ​യി​ഡ് 2.2 എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. ഭാ​ര​ത്​ ഇ​ല​ക്​​ട്രോ​ണി​ക്സ്​ ത​ന്നെ​യാ​യി​രു​ന്നു അ​തി​ന്‍റെ​യും നി​ർ​മാ​താ​ക്ക​ൾ. കു​റ​ഞ്ഞ പ്രോ​സ​സി​ങ് വേ​ഗ​ത​ക്കും മ​റ്റും വ്യാ​പ​ക വി​മ​ർ​ശ​നം നേ​രി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ കോ​ർ​പ​റേ​ഷ​നി​ൽ ക​ണ്ടെ​ത്തി​യ ടാ​ബു​ക​ളി​ലെ​വി​ടെ​യും പ​ക്ഷെ ആ​കാ​ശ്​ എ​ന്ന്​ രേ​ഖ​പെ​ടു​ത്തി​യി​ട്ടി​ല്ല.

Tags:    
News Summary - Tabs worth crores in Kollam Corporation are in a damaged condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.