കാട്ടാന കൃഷി നശിപ്പിച്ച പ്രദേശം സി. അജയപ്രസാദ് എം.എൽ.എ സന്ദർശിക്കുന്നു
പുനലൂർ: കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ച ഓലപ്പാറ, ഉപ്പുകുഴി, ചെറുകടവ് പ്രദേശങ്ങൾ സി. അജയപ്രസാദ് എം.എൽ.എ സന്ദർശിച്ചു. കാർഷിക വിളകൾ നഷ്ടപ്പെട്ടവരെ നേരിൽ കണ്ട് പരാതി കേട്ടു. വന്യജീവികൾ കൃഷിയിടങ്ങളിൽ എത്തുന്നത് തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ വനം അധികൃതർക്ക് അദ്ദേഹം നിർദ്ദേശം നൽകി.
കഴിഞ്ഞയാഴ്ച മാമ്പഴത്തറയിൽ എം.എൽ.എയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരം മാമ്പഴത്തറ ഉപ്പുകുഴി പ്രദേശങ്ങളിൽ വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാൻ കിടങ്ങും, ഫെൻസിങ്ങും സ്ഥാപിക്കാനുള്ള ടെണ്ടർ പൂർത്തിയായി പ്രവർത്തി ആരംഭിച്ചു.
വിളകൾ നഷ്ടപ്പെട്ടതിന്‍റെ വിവരങ്ങൾ ശേഖരിച്ച് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി. ഉപ്പുക്കുഴി മുതൽ ചെറുകടവ് വരെയുള്ള നാല് കിലോമീറ്റർ ഭാഗത്തെ കിടങ്ങ് വൃത്തിയാക്കും. ചെറുകടവ് മുതൽ ഓലപ്പാറ വരെ ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കുമെന്നും എം.എൽ.എ പറഞ്ഞു. പുനലൂർ ഡി.എഫ്.ഒ ഷാജി കുമാർ, പത്തനാപുരം റേഞ്ച് ഓഫീസർ ഷിജു എന്നിവരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.