അഞ്ചാലുംമൂട് സോണൽ ഓഫിസ് കെട്ടിടം
അഞ്ചാലുംമൂട്: കൊല്ലം കോർപറേഷൻ ഭരണം നാലുവർഷം പിന്നിട്ടിട്ടും അഞ്ചാലുംമൂട് സോണൽ ഓഫിസ് അസൗകര്യങ്ങളുടെ നടുവിൽ. സോണൽ ഓഫിസ് പുനർനിർമാണം നടത്താൻ ഈ ഭരണസമിതിയുടെ ആദ്യ സമയത്ത് തീരുമാനിച്ചെങ്കിലും ശിലാസ്ഥാപനത്തിൽ ഒതുക്കി. തൃക്കടവൂർ പഞ്ചായത്ത് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടമാണ് സോണൽ ഓഫിസായി പ്രവർത്തിക്കുന്നത്. സ്ഥല പരിമിതിയാൽ ജീവനക്കാർക്കും ഓഫിസിൽ എത്തുന്നവരും ബുദ്ധിമുട്ടിലാണ്.
നിലവിലെ ഓഫിസ് പൊളിച്ചു പുതിയത് നിർമിക്കുന്നതിനും താൽക്കാലികമായി ഓഫിസ് പഴയ ബ്ലോക്ക് ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റാൻ കോർപറേഷൻ കൗൺസിൽ തീരുമാനം എടുത്തെങ്കിലും നടപ്പായില്ല. ബ്ലോക്ക് ഓഫിസ് കെട്ടിടവും ശോച്യാവസ്ഥയിലാണ്. പ്ലാസ്റ്റിക് സംവരണ കേന്ദ്രമായ കെട്ടിടം സംരക്ഷിക്കുവാനും അധികൃതർ തയാറായിട്ടില്ല.
കിളികൊല്ലൂർ സോണൽ ഓഫിസ് കോർപറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച് ഉദ്ഘാടനം നടത്തിയിരുന്നു. അഞ്ചാലുംമൂട് സോണൽ ഓഫിസ് പൊളിച്ചുനീക്കാനുള്ള ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്. പ്രവർത്തങ്ങൾ മന്ദഗതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.