കേരള സർവകലാശാല കലോത്സവം കൊല്ലത്ത്

കൊല്ലം: കേരള സർവകലാശാല യുവജനോത്സവത്തിന് കൊല്ലം നഗരം വീണ്ടും വേദിയാകുന്നു. ഏപ്രിൽ 23 മുതൽ 27 വരെയാണ് കലോത്സവം. ഇരുന്നൂറിലധികം കോളജുകളിൽ നിന്ന് മൂവായിരത്തിലധികം കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും. യുവജനോത്സവത്തിന്‍റെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു.

സ്വാഗതസംഘ രൂപവത്കരണ യോഗം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂനിവേഴ്സിറ്റി യൂനിയൻ ചെയർപേഴ്സൺ അനില രാജു അധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി നകുൽ ജയചന്ദ്രൻ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ ജി. മുരളീധരൻ, ഡോ. കെ.ബി. മനോജ്, ഡോ. ലളിത, ഡോ.ജയരാജ്, കോളജ് പ്രിൻസിപ്പൽമാരായ ഡോ. സുനിൽകുമാർ, ചിത്ര എന്നിവർ സംസാരിച്ചു.

1001 അംഗ ജനറൽ കമ്മിറ്റിയും 201 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിെയയും തെരഞ്ഞെടുത്തു. രക്ഷാധികാരികളായി മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ചിഞ്ചുറാണി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്, സുജിത്ത് വിജയൻ പിള്ള, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയൽ, ജില്ല കലക്ടർ അഫ്സാന പർവീൺ, കൊല്ലം സിറ്റി െപാലീസ് കമീഷണർ, എസ്. സുദേവൻ, എക്സ് ഏണസ്റ്റ്, മുല്ലക്കര രത്നാകരൻ, കുരീപ്പുഴ ശ്രീകുമാർ എന്നിവരെ തെരഞ്ഞെടുത്തു. കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് (ചെയർപേഴ്സൺ), പി. അനന്തു (കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

Tags:    
News Summary - Kerala University Children's Festival in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.