Posted On
date_range Updated On
date_range കേരള കോൺഗ്രസ് ബി പ്രവർത്തകർ ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നു
കൊല്ലം: കേരള കോൺഗ്രസ് ബി സംസ്ഥാന വർക്കിങ് ചെയർമാൻ എൻ.എസ്. വിജയെൻറ നേതൃത്വത്തിൽ 500ൽപരം പ്രവർത്തകർ ജനാധിപത്യ കേരള കോൺഗ്രസിൽ ലയിച്ചു.
ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് എച്ച്. രാജു പാർട്ടി പതാക നൽകി സ്വീകരിച്ചു. ജനാധിപത്യ കേരള കർഷക യൂനിയൻ സംസ്ഥാന പ്രസിഡൻറ് മംഗലത്ത് ചന്ദ്രശേഖരൻപിള്ള യോഗം ഉദ്ഘാടനം ചെയ്തു.
എസ്. ശൈലജ, ജയിംസ് കാർലോസ്, നിബു തങ്കച്ചൻ, ഫെബിൻ വാടി, ജോസ് പ്രതീപ് പടപ്പാക്കര, സോണി വിൽസൻ, ക്ലീറ്റസ് തേവലക്കര, സുദർശനൻ വള്ളികിഴ്, സന്തോഷ് കുരീപ്പുഴ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.