കാ​ഞ്ഞു​വ​യ​ലി​ൽ റോ​ഡ​രി​കി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന തെ​രു​വു​നാ​യ്ക്കൂ​ട്ടം

പേപ്പട്ടി ഭീതിയിൽ കാഞ്ഞുവയൽ പ്രദേശം

അഞ്ചൽ: ഏരൂർ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം വർധിച്ചു. പത്തടി കാഞ്ഞുവയല്‍ പ്രദേശത്ത് കഴിഞ്ഞ ദിവസമിറങ്ങിയ പേപ്പട്ടി നാട്ടിലാകെ ഭീതി പടർത്തി.

ഞായറാഴ്ച രാവിലെ ഇവിടെ അലഞ്ഞുതിരിഞ്ഞുനടന്ന തെരുവുനായ്ക്കളിലൊരെണ്ണത്തിന് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി.

ഈ വിവരം നാട്ടുകാർ ജനപ്രതിനിധികളെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചു.

അവർ സ്ഥലത്തെത്തി നായ്ക്കളെ നിരീക്ഷിച്ച് പേവിഷബാധയേറ്റ നായ്ക്കളുണ്ടെന്ന് സ്ഥിരീകരിക്കുകയും സുരക്ഷ മുൻകരുതലെടുക്കാനുള്ള നിർദേശങ്ങൾ നൽകുകയുമുണ്ടായി. ഏതാനും ദിവസം മുമ്പ് സമീപസ്ഥലമായ വിളക്കുപാറയിൽ നാലാം ക്ലാസ് വിദ്യാർഥിനിക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. തെരുവുനായ്ക്കളുടെ വംശവർധന തടയുന്നതിനായി യഥാസമയം വന്ധ്യംകരണത്തിന് വിധേയമാക്കാനുള്ള നടപടിയും ചികിത്സ തേടി ആശുപത്രികളിലെത്തുന്നവർക്കെല്ലാം സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനും നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Tags:    
News Summary - Kannuvayal area in fear of starry dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.