കരുനാഗപ്പള്ളി കന്നേറ്റിക്കായലിൽ നടന്ന ശ്രീനാരായണ ട്രോഫി ജലോത്സവത്തിൽ ഒന്നാം
സ്ഥാനം കരസ്ഥമാക്കിയ കേശവപുരം ബോട്ട് ക്ലബിന്റെ നടുവിലേപറമ്പൻ ചുണ്ടൻവള്ളം
കരുനാഗപ്പള്ളി: കന്നേറ്റി കായലിൽ നടന്ന 83ാമത് ശ്രീനാരായണ ട്രോഫി ജലോത്സവത്തിൽ ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ രാജേഷ് കന്നേറ്റി ക്യാപ്റ്റനായ നടുവിലേപറമ്പൻ ചാമ്പ്യനായി. അറയ്ക്കൻ മുനീർ ക്യാപ്റ്റനായ നിരണം രണ്ടാം സ്ഥാനവും പോച്ചയിൽ നാസർ ക്യാപ്റ്റനായ ശ്രീവിനായകൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി. വെപ്പ് വള്ളങ്ങളിൽ എ. രാജേഷ് ക്യാപ്റ്റനായ കോട്ടപ്പറമ്പൻ ഒന്നാം സ്ഥാനവും അനൂപ് മനക്കര ക്യാപ്റ്റനായ ഷോട്ട് പുളിക്കത്തറ രണ്ടാം സ്ഥാനത്തുമെത്തി. തെക്കനോടി കെട്ടുവള്ളങ്ങളിൽ അനീഷ് വാഴാലിക്കടവ് ക്യാപ്റ്റനായ കമ്പിനിയാണ് ജേതാവ്. ചെല്ലിക്കാടനും കാട്ടിൽ തെക്കതിലും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. റോയൽ തെങ്ങിൽ വിനോദ്, സുരേഷ് ബിജു എന്നിവരാണ് യഥാക്രമം ചെല്ലിക്കാടന്റെയും കാട്ടിൽ തെക്കതിലിന്റെയും ക്യാപ്റ്റൻമാർ.
തെക്കനോടി തറ വള്ളങ്ങളുടെ മത്സരത്തിൽ ശിവൻ കെ. കൊല്ലക ക്യാപ്റ്റനായ സാരഥിയാണ് ട്രോഫി നേടിയത്. മിഷ സജീവ് ക്യാപ്റ്റനായ കാട്ടിൽ തെക്കതിൽ രണ്ടാം സ്ഥാനത്തും സുനിൽ ക്യാപ്റ്റനായ ദേവസ്വം മൂന്നാം സ്ഥാനത്തുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.