കാടുപിടിച്ചു കിടക്കുന്ന കല്ലുകടവ് പാലം
ശാസ്താംകോട്ട: കരുനാഗപ്പള്ളി-കുന്നത്തൂർ താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലുകടവ് പാലവും പരിസര പ്രദേശവും കാടു മൂടി. ഇവിടെ മാലിന്യനിക്ഷേപം കൂടിയായതോടെ പാലത്തിൽ കൂടി മൂക്ക് പൊത്താതെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കരുനാഗപ്പള്ളി - ശാസ്താംകോട്ട പ്രധാനപാതയിലാണ് പാലം എന്നതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. പാലത്തിന്‍റെ ഇരുവശവും കാടുപിടിച്ച് കിടക്കുന്നതിനാൽ വാഹനങ്ങൾ കടന്നുവരുന്നത് പോലും കാണാൻ കഴിയുന്നില്ല.
വഴിവിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ രാത്രി അപകടസാധ്യത കൂടുതലുമാണ്. സമീപകാലത്ത് പാലത്തിന് മുകളിലെ ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ടതോടെ യാത്ര ദുഷ്കരമായിരുന്നു. പൊതുപ്രവർത്തകരുടെ ഇടപെടൽ മൂലം സമീപകാലത്ത് റോഡ് ടാറിങ് ചെയ്തിരുന്നു. പാലത്തിന്‍റെ കിഴക്കുഭാഗത്ത് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് തൊടിയൂർ ഗ്രാമപഞ്ചായത്തുമാണ്. തൊഴിലുറപ്പ് പദ്ധതിയിലെങ്കിലും ഉൾപ്പെടുത്തി കാട് അടിയന്തരമായി വെട്ടി മാറ്റണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.