അറസ്റ്റിലായ രേഷ്മയെ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ
ചാത്തന്നൂർ: കല്ലുവാതുക്കൽ ഊരായ്കോട് നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ കുഞ്ഞിെൻറ മാതാവ് രേഷ്മയെ പൊലീസ് സംഘം ജയിലിലെത്തി ചോദ്യംചെയ്തു. അറസ്റ്റ് ചെയ്യുമ്പോൾ കോവിഡ് പോസിറ്റീവായിരുന്ന രേഷ്മ നെഗറ്റീവായതിനെ തുടർന്നാണ് പാർപ്പിച്ചിരുന്ന അട്ടകുളങ്ങര ജയിലിലെത്തി പൊലീസ് ചോദ്യംചെയ്തത്.
മുൻകൂട്ടി തയാറാക്കിയ ചോദ്യവലിയുമായി എത്തിയ പൊലീസിനോട് ഒന്നും പ്രതികരിക്കാൻ രേഷ്മ തയാറായില്ല. ഫേസ്ബുക്ക് ഐ.ഡിയെക്കുറിച്ചോ ആത്മഹത്യചെയ്ത ബന്ധുക്കളായ ഗ്രീഷ്മ, ആര്യ എന്നിവരെക്കുറിച്ചോ ഒന്നും തന്നെ പ്രതികരിച്ചില്ല.
കോടതിയുടെയും ജയിൽ അധികൃതരുടെയും അനുവാദം വാങ്ങിയാണ് പാരിപ്പള്ളി എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യംചെയ്യാൻ ജയിലിലെത്തിയത്.
ബന്ധുക്കൾ അറിയാതെ കുഞ്ഞിനെ ഒറ്റക്ക് ഉപേക്ഷിക്കാൻ രേഷ്മക്ക് കഴിയില്ലെന്ന വിശ്വാസത്തിലുറച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.