വടവന്നൂർ ടൗണിനടുത്ത് പരിപാലിക്കാതെ മഴക്കാലത്തും മാലിന്യം നിറത്ത പൊതുകിണർ
കൊല്ലങ്കോട്: പൊതുകിണറുകൾ സമയബന്ധിതമായി ശുചീകരിക്കാത്തത് നാട്ടുകാർക്ക് ദുരിതമായി. ഇപ്പോൾ നിറഞ്ഞുനിൽക്കുന്ന കിണറിൽനിന്നും ഒരു കുടം വെള്ളം പോലും എടുക്കാൻ സാധിക്കാത്ത ദുരവസ്ഥയാണ്. പുതുനഗരം, കൊടുവായൂർ, കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട എന്നീ പഞ്ചായത്തുകളിലായി 18 പൊതുകിണറുകളിൽ മാലിന്യം നിറഞ്ഞതിനാൽ ഉപയോഗശൂന്യമായിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വേനൽക്കാലത്ത് കിണറുകൾ ശുചീകരിക്കാത്തതുകൊണ്ടാണ് കിണർ നാട്ടുകാർക്ക് ഉപകാരമില്ലാതായത്.
ചില കിണറുകൾ ശുചീകരിച്ചതായി അധികൃതർ പറയുന്നുണ്ടെങ്കിലും ഉപയോഗശൂന്യമായവ കൂടുതലാണ്. കൊല്ലങ്കോട് പഞ്ചായത്തിൽ ഇത്തരത്തിൽ നാല് കിണറുകൾ ഉപയോഗിക്കാനാവില്ല. നാല് വർഷങ്ങൾക്ക് മുമ്പ് വരെ നാട്ടുകാർ ഉപയോഗിച്ചിരുന്ന കിണറുകളാണ് പരിപാലനം ഇല്ലാത്തതിനാൽ നിലവിൽ ഉപയോഗശൂന്യമായത്. പോത്തമ്പാടം, നണ്ടൻ കിഴായ, കാമ്പ്രത്ത് ചള്ള തുടങ്ങിയ പ്രദേശങ്ങളിൽ നാല് കിണറുകൾ സമാന രീതിയിൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്. നെന്മാറ, എലവഞ്ചേരി പഞ്ചായത്തുകളിൽ അഞ്ച് കിണറുകളിണ് പ്ലാസ്റ്റിക് മാലിന്യവും മറ്റും ഉപേക്ഷിച്ചതിനാൽ ശുചീകരിക്കാതെ നാട്ടുകാർക്ക് ഗുണമില്ലാതായത്.
പുതുനഗരം പഞ്ചായത്തിന് തൊട്ടടുത്തുള്ള പൊതുകിണർ പണികൾ കൃത്യമായി ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്തത് വെള്ളം ദുർഗന്ധം വമിക്കുകയാണ്. വടവന്നൂർ പട്ടത്തലച്ചിയിലും നിറഞ്ഞുനിൽക്കുന്ന കിണറിനകത്ത് മദ്യകുപ്പികളാണ്. ലക്ഷങ്ങൾ ചെലവഴിച്ച് കിണറുകൾ നിർമിക്കുമ്പോൾ അവ ഇരുമ്പ് വല ഉപയോഗിച്ച് മറക്കാനും സംരക്ഷിക്കാനും വേണ്ട നടപടികൾ പഞ്ചായത്തുകൾ ചെയ്യുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.