ക​ല്ലു​പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ഗോ​ഡൗ​ണി​ൽ​നി​ന്ന്​ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത റേ​ഷ​ന​രി 

ചാമക്കട മാര്‍ക്കറ്റിൽനിന്ന് 324 ചാക്ക് റേഷനരി പിടികൂടി

കൊല്ലം: ചാമക്കട മാർക്കറ്റിൽ സ്വകാര്യ അരിമൊത്ത വ്യാപാര കടയിൽ നിന്ന് 324 ചാക്ക് റേഷനരി കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. കടയുടമയും ലോറി ജീവനക്കാരും ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കൊല്ലം കല്ലുപാലത്തിനു സമീപം പ്രവർത്തിക്കുന്ന സ്വകാര്യ കടയിൽനിന്ന് സ്വകാര്യ മില്ലിലേക്ക് കൊണ്ടുപോകാനായി ലോറിയിൽ കയറ്റുന്നതിനിടെയാണ് പൊലീസ് രഹസ്യവിവരത്തെതുടന്നെത്തിയത്.

താലൂക്ക് സപ്ലൈ ഓഫിസർ ജി.എസ്. ഗോപന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തി റേഷനരിയാണ് പിടികൂടിയതെന്ന് സ്ഥിരീകരിച്ചു. പിടികൂടിയവയിൽ റോസ്, വെള്ള അരിയാണ് കൂടുതലും. അരി സിവിൽ സപ്ലൈസിന്‍റെ ഗോഡൗണിലേക്ക് മാറ്റി. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് വിശദ റിപ്പോർട്ട് കലക്ടർക്ക് നൽകിയശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സപ്ലൈ ഓഫിസ് അധികൃതർ അറിയിച്ചു. ഒരാഴ്ച മുമ്പ് ചാമക്കട മാർ‌ക്കറ്റ് റോഡിലെ സ്വകാര്യ ഗോഡൗണിൽ നിന്ന് 295 ചാക്ക് റേഷനരി പിടികൂടിയിരുന്നു.

Tags:    
News Summary - From Chamakada Market 324 sacks were seized by the ration rice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.