അഞ്ച് കിലോയോളം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

പു​ന​ലൂ​ർ: ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി നാ​ല് യു​വാ​ക്ക​ളെ തെ​ന്മ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ര്യ​ങ്കാ​വ് ക​ര​യാ​ള​മെ​ത്ത് വി​ഷ്ണു ഭ​വ​നി​ൽ ബി. ​ജി​ഷ്ണു (20), ഇ​ട​മ​ൺ പ​വ​ർ സ്റ്റേ​ഷ​ൻ സ​മീ​പം പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ബി. ​റോ​ഷ​ൻ (25), ഇ​ട​പ്പാ​ള​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​മീ​പം രാ​ധി​കാ ഭ​വ​നി​ൽ ആ​ർ. ശ്യാം (28), ​പു​ത്തൂ​ർ മ​ന്ദി​രം ജ​ങ്ഷ​നി​ൽ ഉ​ദ​യ​ന്നൂ​ർ വീ​ട്ടി​ൽ കെ. ​അ​ന​ന്തു (28)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ഇ​ട​മ​ൺ സ​ത്രം​മു​ക്കി​ൽ നൈ​റ്റ് പ​ട്രോ​ളി​ങ്ങി​ന് എ​ത്തി​യ എ​സ്.​ഐ സു​രേ​ഷ് പ​ണി​ക്ക​ർ, സി.​പി.​ഒ വി​പി​ൻ എ​ന്നി​വ​രാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പം കാ​ടു​മൂ​ടി​യ ഭാ​ഗ​ത്ത് ബൈ​ക്കു​മാ​യി സം​ശ​യാ​സ്പ​ദ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ കൈ​വ​ശ​മു​ള്ള ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് കൈ​മാ​റാ​ൻ എ​ത്തി​യ​വ​രാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ഓ​ണ​ത്തി​ന് ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന​താ​ണ്. ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - Four Youths Arrested with Nearly 5kg of Ganja in Thenmala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.