കൊല്ലം ജില്ലയിൽ ഒന്നാം ക്ലാസ് പ്രവേശനം തുടങ്ങി

കൊല്ലം: ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികൾ തുടങ്ങി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ലോക്ഡൗൺ നിലവിലുള്ളതിനാൽ സ്കൂളിൽ നേരിട്ടെത്താൻ കഴിയാത്ത രക്ഷിതാക്കൾക്ക് ഓൺലൈൻ വഴി കുട്ടിയുടെ പ്രവേശനം ഉറപ്പാക്കാം. 2021^22 അധ്യയന വർഷത്തെ പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി) നൽകൽ എന്നിവക്ക് ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താം.

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷകളാണ് ഇപ്പോൾ നൽകാവുന്നത്. മറ്റ് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്​ 26 മുതൽ അപേക്ഷ നൽകാം. ഓൺലൈൻ പ്രവേശനം ആവശ്യമുള്ളവർ മാത്രം സമ്പൂർണ പോർട്ടലായ sampoorna.kite.kerala.gov.in വഴി പ്രവേശനം നേടാം.

സാധാരണ സ്കൂൾ പ്രവേശനത്തിനുള്ള അപേക്ഷ ഫോറത്തിന്​ തുല്യമായ വിവരങ്ങളാണ് രക്ഷാകർത്താവ് ഓൺലൈനിലും നൽകേണ്ടത്. സമർപ്പിക്കുന്ന അപേക്ഷ പ്രഥമാധ്യാപക​െൻറ സമ്പൂർണ ലോഗിനിൽ ലഭിക്കുകയും അതിെൻറ വിവരം അപേക്ഷകന് ലഭിക്കുകയും ചെയ്യും. ആധാർ നമ്പർ ലഭിച്ച കുട്ടികളുടെ യു.ഐ.ഡി നമ്പർ ഓൺലൈനിൽ രേഖപ്പെടുത്തണം.

യു.ഐ.ഡിക്ക് അപേക്ഷിക്കുകയും ഇ.ഐ.ഡി നമ്പർ മാത്രം ലഭിച്ചുള്ളവർ അത് മാത്രം നൽകണം. ആധാറിന് അപേക്ഷിച്ചിട്ടില്ലെങ്കിൽ ഇല്ല എന്ന് രേഖപ്പെടുത്താം. നിലവിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ വിശദാംശങ്ങൾ സമ്പൂർണ പോർട്ടലിലുണ്ട്. ക്ലാസ് ക‍‍യറ്റം കിട്ടുന്ന കുട്ടികളുടെ പ്രമോഷൻ ഓൺലൈനായി നടത്തും.

ടി.സിക്കുള്ള അപേക്ഷയും ഓൺലൈനായി ഇപ്പോൾ പഠിക്കുന്ന സ്കൂളിൽ സമ്പൂർണ വഴി നൽകാം. ഓൺലൈൻ സ്കൂൾ പ്രവേശനം, ടി.സി നൽകൽ എന്നിവയുടെ സഹായത്തിന് ജില്ല തലത്തിൽ ഹെൽപ് ഡെസ്​ക്കുകൾ സജ്ജമാക്കിയിട്ടുണ്ട്. ഫോൺ: 9495789265, 9447864844, 9446277618.

Tags:    
News Summary - first standard admission started in kollam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.