കൊല്ലം: എക്സൈസ് സ്പെഷൽ സ്ക്വാഡ് മൺറോതുരുത്ത് കിടപ്രം തെക്കുഭാഗത്ത് നടത്തിയ റെയ്ഡിൽ 50 ലിറ്റർ കോടയുമായി ഒരാൾ പിടിയിലായി. കിടപ്രം തെക്ക് രണ്ടാം വാർഡിൽ ജോയി ഭവനത്തിൽ മത്തായി എന്ന കുഞ്ഞുമോനാണ് (51) 50 ലിറ്റർ കോടയുമായി അറസ്റ്റിലായത്. സ്പെഷൽ സ്ക്വാഡ് ഷാഡോ ടീം മീൻപിടിക്കാൻ പോകുന്ന രീതിയിൽ ചൂണ്ടയുമായി വള്ളത്തിൽ പോയാണ് പിടികൂടിയത്.
നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ പുതുതായി ആരെങ്കിലും ആ പ്രദേശത്തേക്ക് വന്നാൽ വ്യാജവാറ്റുകാർക്ക് നേരത്തെ തന്നെ വിവരം കിട്ടാറുണ്ട്. അവധികാലമായതിനാൽ മൺറോത്തുരുത്ത് ഭാഗത്ത് ധാരാളം വിനോദസഞ്ചാരികളെത്തുന്നതുകൊണ്ട് അവർക്ക് വിൽക്കാനാണ് വാറ്റുചാരായം നിർമിക്കുന്നതെന്നും ഒരു ലിറ്റർ കുപ്പിക്ക് 1000 രൂപ നിരക്കിലാണ് വിറ്റിരുന്നതെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ സ്ക്വാഡ് അസി. എക്സൈസ് ഇൻസ്പെക്ടർ എം. മനോജ്ലാലിന്റെ നേതൃത്വത്തിലുളള ഷാഡോ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, നിതിൻ, മുഹമ്മദ് കാഹിൽ, ജൂലിയൻ ക്രൂസ്, സൂരജ്, ഡ്രൈവർ സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.