കള്ളനോട്ടുകള്‍ വ്യാപകമാകുന്നതായി പരാതി

കുന്നിക്കോട്: ജില്ലയുടെ കിഴക്കൻമേഖലയിൽ കള്ളനോട്ടുകൾ വ്യാപകമാകുന്നു. പത്തനാപുരം, കുന്നിക്കോട്, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളിലാണ് നോട്ടുകൾ ഏറെയും എത്തുന്നത്.

കഴിഞ്ഞദിവസം നാലുപേരെയാണ് വിവിധ സ്ഥലങ്ങളില്‍നിന്ന്​ പൊലീസ് പിടികൂടിയത്. ഇവര്‍ നോട്ടുകള്‍ വിതരണം ചെയ്യാനായി എത്തിയപ്പോഴാണ് പിടിയിലാകുന്നത്. ഒരുലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും അച്ചടിക്കാവശ്യമായ സാമഗ്രികളും ഇവരില്‍നിന്ന്​ പിടിച്ചെടുത്തിരുന്നു.

കൂടുതല്‍ പേരിലേക്ക് ഇവര്‍ വഴി കള്ളനോട്ടുകള്‍ എത്തിയതായി ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പലപ്പോഴും ബാങ്കിലെത്തി പണം അടക്കുമ്പോഴാണ് കളളനോട്ടുകൾ കണ്ടെത്തുന്നത്. പൊലീസിൽ പരാതി കൊടുത്താല്‍ വാദി പ്രതിയാകുമോ എന്ന് കരുതി പലരും പിന്നോട്ട് പോകുകയാണ്.

പെട്രോള്‍ പമ്പുകള്‍, ബിവറേജസ് ഔട്ട്​​െലറ്റുകള്‍, പലചരക്ക് കടകള്‍ എന്നിവ കേന്ദ്രീകരിച്ച് കള്ളനോട്ടുകൾ എത്തിപ്പെടുന്നതായി വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഓണക്കാലത്ത് വിവിധ വകുപ്പുകൾ ചേർന്ന് കള്ളനോട്ട് വ്യാപനത്തിനെതിരെ നടപടിയും സ്വീകരിച്ചിരുന്നു.

Tags:    
News Summary - fake currency notes became common in kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.