കള്ളനോട്ട് കേസില്‍ ഒരാള്‍കൂടി പിടിയിൽ

കുന്നിക്കോട്: അന്തർ സംസ്ഥാന കള്ളനോട്ട് സംഘത്തിലെ ഒരാൾകൂടി പൊലീസ് പിടിയിലായി. നെയ്യാറ്റിൻകര പെരുങ്കടവിള മാരായമുട്ടം വടകര ഊട്ടിച്ചൽ കോളനിയിൽ വിപിൻ നിവാസിൽ സൈമണിനെയാണ് പിടികൂടിയത്. പ്രതി പ്രിൻറിങ്​ പ്രസ് നടത്തിവരികയായിരുന്നു.

കള്ളനോട്ട് അച്ചടിക്കാനുള്ള സാമ​ഗ്രികൾ വാങ്ങുന്നതിനും നോട്ടുകൾ പ്രിൻറ്​ ചെയ്ത് നൽകുന്നതിനും സൈമൺ‌കൂടി പങ്കാളിയായിരുന്നെന്ന് തെളിഞ്ഞതിനെ തുടർന്നാണ് അറസ്​റ്റ്​. മേയ് മൂന്നിനാണ് കേസിൽ മൂന്ന് പ്രതികളെ പൊലീസ് പിടികൂടിയത്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന അമ്പതിനായിരം രൂപയും പിടിച്ചെടുത്തിരുന്നു.

വാളകം സ്വദേശി മോഹനൻ പിള്ള, തിരുവനന്തപുരം മൈലംകോണം സ്വദേശി ഹേമന്ത്, നെയ്യാറ്റിൻകര സ്വദേശി കി​ങ്​സ്​​റ്റൺ എന്നിവരാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. അശോക് കുമാറി​െൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഉദ്യോ​ഗസ്ഥരായ മനോജ്കുമാർ, അനസ്, രാധാകൃഷ്ണപിള്ള, ബിജു, അജയകുമാർ, മിർസ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - fake currency; accused caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.