കൊല്ലം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച ‘ഫേസ് ടു ഫേസ്’ പരിപാടിയിൽ പങ്കെടുക്കുന്ന ബി.ജെ.പി ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് , സി.പി.എം ജില്ല സെക്രട്ടറി എസ്.സുദേവൻ എന്നിവർ
കൊല്ലം: തെരഞ്ഞെടുപ്പ് ചൂടിന്റെ വാദപ്രതിവാദങ്ങൾ നിറഞ്ഞ് കൊല്ലം പ്രസ് ക്ലബിന്റെ ‘ഫേസ് ടു ഫേസ്’ മുഖാമുഖം. കൊല്ലം മണ്ഡലത്തിലെ മൂന്ന് പ്രധാന മുന്നണികളെയും പ്രതിനിധീകരിച്ച് സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ബി.ജെ.പി ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ എന്നിവരാണ് ചൂടേറിയ ചർച്ചയുടെ ഭാഗമായത്.
ജനാധിപത്യവും മതേതരത്വവും അപകടം നേരിടുന്നതും സാമൂഹിക പെൻഷൻ കിട്ടാത്തതും സ്ഥലം എം.പിയുടെ വികസന പങ്കാളിത്തവും പൗരത്വ ദേഭഗതി നിയമവും ഇലക്ടറൽ ബോണ്ടും എന്നിങ്ങനെ സാമൂഹിക രാഷ്ട്രീയ സംവാദം നിറഞ്ഞ ചർച്ച തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാക്പോരാട്ടമായി. ആരൊക്കെ തമ്മിലാണ് മത്സരം, ആരൊക്കെ തമ്മിലാണ് അന്തർധാര സജീവം എന്നീ കാര്യങ്ങളിലും മൂന്ന് നേതാക്കളും പരസ്പരം വാക്കുകൾ കൊണ്ട് പോരാടുന്ന കാഴ്ചയായിരുന്നു ‘ഫേസ് ടു ഫേസ്’ കാഴ്ചവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.