അ​നി​ല്‍കു​മാ​ര്‍

ലഹരിവസ്തു വിതരണക്കാരന്‍ കാപ്പ പ്രകാരം പിടിയില്‍

കൊല്ലം: ലഹരിവസ്തു വിതരണക്കാരന്‍ കാപ്പ പ്രകാരം പിടിയില്‍. ആണ്ടാംമുക്കം കുളത്തില്‍ പുരയിടത്തില്‍ അഖില്‍ ഭവനില്‍ ഉണ്ണിയെന്ന അനില്‍ കുമാറി(60)നെയാണ് കാപ്പ നിയമപ്രകാരം പിടികൂടിയത്. 2018 മുതല്‍ 2022 വരെ ഏഴ് നർകോട്ടിക് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കഞ്ചാവ് കൈവശംവെച്ചതിന് എക്‌സൈസ് നാല് കേസുകളും പൊലീസ് മൂന്ന് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ അരുണ്‍ ജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി കരുതല്‍ തടങ്കലിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Tags:    
News Summary - Drug dealer arrested under kappa act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.