കെ.​എം.​എം.​എ​ല്ലി​ൽ ആ​രം​ഭി​ച്ച ജീ​വ​വാ​യു ഫി​ല്ലി​ങ് സ്റ്റേ​ഷ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജെ. ​ച​ന്ദ്ര​ബോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.എം.എം.എല്ലിൽ ജീവവായു സിലിണ്ടര്‍ ഫില്ലിങ് സ്റ്റേഷന്‍ സജ്ജം

ച​വ​റ: കെ.​എം.​എം.​എ​ല്ലി​ൽ​നി​ന്നു​ള്ള ജീ​വ​വാ​യു ഇ​നി സി​ലി​ണ്ട​റി​ലും ല​ഭ്യ​മാ​കും. ഇ​തി​നാ​യു​ള്ള സി​ലി​ണ്ട​ര്‍ ഫി​ല്ലി​ങ് സ്റ്റേ​ഷ​ന്‍ സ​ജ്ജ​മാ​യി. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജെ. ​ച​ന്ദ്ര​ബോ​സ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

സ​ര്‍ക്കാ​റി​ല്‍നി​ന്ന് ല​ഭ്യ​മാ​യ 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സി​ലി​ണ്ട​ര്‍ ഫി​ല്ലി​ങ് സ്റ്റേ​ഷ​ന്‍ ഒ​രു​ക്കി​യ​ത്.

സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല​ക്ക്​ കൂ​ടു​ത​ല്‍ ക​രു​ത്തു​പ​ക​രു​ന്ന​താ​ണ് കെ.​എം.​എം.​എ​ല്ലി​ലെ ഫി​ല്ലി​ങ് സ്റ്റേ​ഷ​ന്‍. മ​ണി​ക്കൂ​റി​ല്‍ ഏ​ഴ് മീ​റ്റ​ര്‍ ക്യൂ​ബ് ശേ​ഷി​യു​ള്ള ആ​റ് സി​ലി​ണ്ട​റു​ക​ള്‍ നി​റ​ക്കാ​നാ​കും. കൊ​റി​യ​ന്‍ നി​ർ​മി​ത കം​പ്ര​സ​ര്‍ യൂ​നി​റ്റാ​ണ് ഫി​ല്ലി​ങ് സ്റ്റേ​ഷ​ന്റെ ഭാ​ഗ​മാ​യെ​ത്തി​ച്ച​ത്. ക​മ്പ​നി​യി​ലെ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സി​ലി​ണ്ട​ര്‍ ഫി​ല്ലി​ങ് സ്‌​റ്റേ​ഷ​ന്‍ സ​ജ്ജ​മാ​ക്കി​യ​ത്.

ക​മ്പ​നി​യു​ടെ പ്ര​ധാ​ന ഉ​ല്‍പ​ന്ന​മാ​യ ടൈ​റ്റാ​നി​യം ഡ​യോ​ക്‌​സൈ​ഡ് പി​ഗ്​​മെ​ന്റ് നി​ർ​മാ​ണ​ത്തി​ന് ഓ​ക്‌​സി​ജ​ന്‍ ആ​വ​ശ്യ​മാ​ണ്.

ഉ​ല്‍പാ​ദ​ന ശേ​ഷി കു​റ​ഞ്ഞ പ​ഴ​യ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റി​നു പ​ക​രം 2020 ഒ​ക്‌​ടോ​ബ​റി​ല്‍ പു​തി​യ 70 ട​ണ്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്റ് കെ.​എം.​എം.​എ​ല്ലി​ല്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. 

Tags:    
News Summary - cylinder filling station set up at KMML

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.