കൊല്ലം: ശാരീരിക അവശതയുള്ള 85നു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരര്‍, ഭിന്നശേഷി വിഭാഗം വോട്ടര്‍മാര്‍ എന്നിവര്‍ക്കുള്ള ഹോം വോട്ടിങ് പ്രക്രിയയിലൂടെ ജില്ലയില്‍ വോട്ട് ചെയ്ത് 14,376 വോട്ടര്‍മാര്‍.
85 വയസ്സിന് മുകളിലുള്ള 10,384 പേരും ഭിന്നശേഷിക്കാരായ 3992 പേരുമാണ് വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയത്.
മാര്‍ച്ച് 30 മുതല്‍ മുതല്‍ ഏപ്രില്‍ നാലു വരെയാണ് ഹോം വോട്ടിങ് നടന്നത്.
12 ഡി ഫോമില്‍ നേരത്തെ 14,912 വോട്ടര്‍മാര്‍ക്കാണ് ജില്ലയില്‍ ഹോം വോട്ടിങ്ങിന് അനുമതി ലഭിച്ചിരുന്നത്. ഇതില്‍ 10,855 വോട്ടര്‍മാര്‍ മുതിര്‍ന്ന പൗരരും 4,057 പേര് ഭിന്നശേഷി വിഭാഗത്തിലുള്ളവരുമായിരുന്നു. ജില്ലയില്‍ ആകെ 159 പോളിങ് സംഘങ്ങളുടെ നേതൃത്വത്തിലാണ് ഹോം വോട്ടിങ് നടന്നത്.
കൊല്ലം: അവശ്യ സര്‍വിസ് വിഭാഗത്തിലെ (എ.വി.ഇ.എസ്) ഉദ്യോഗസ്ഥര്‍ക്കായി സജ്ജീകരിച്ച പോസ്റ്റല്‍ വോട്ടിങ് സെന്ററുകള്‍ (പി.വി.സി) വഴി ജില്ലയില്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 2827 പേര്. ഏപ്രില്‍ നാലു വരെയുള്ള കണക്കാണിത്. പൊലീസ്, ഫയര്‍ ഫോഴ്സ്, കെ.എസ്.ആര്.ടി.സി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, മില്‍മ തുടങ്ങി സര്‍ക്കാര്‍ വിഭാഗങ്ങളിലെ ജീവനക്കാരും മാധ്യമപ്രവര്‍ത്തകരുമാണ് അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെടുക.
മുന്‍കൂട്ടി ഫോം 12 ഡി അപേക്ഷ നല്‍കിയവര്‍ക്കായി സ്വന്തം മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടിങ് സെന്ററുകളിലാണ് പോസ്റ്റല്‍ വോട്ടിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏപ്രില്‍ ഒന്നു മുതലാണ് അവശ്യ സര്‍വിസ് വിഭാഗത്തില്‍പെട്ടവര്‍ക്കായുള്ള പോസ്റ്റല്‍ വോട്ടിങ് തുടങ്ങിയത്. തിങ്കളാഴ്ച സമാപിക്കും. ഓരോ നിയോജകമണ്ഡലത്തില്‍നിന്ന് ഇതുവരെ വോട്ട് ചെയ്ത അവശ്യസേവന വിഭാഗം വോട്ടര്‍മാരുടെ എണ്ണം:
1. കരുനാഗപ്പള്ളി: 348, 2. ചവറ: 428, 3. കുന്നത്തൂര്‍: 408, 4. കൊട്ടാരക്കര: 285, 5. പത്തനാപുരം: 137, 6. പുനലൂര്‍: 141,
7. ചടയമംഗലം: 259, 8. കുണ്ടറ: 329, 9. കൊല്ലം: 226, 10. ഇരവിപുരം: 148, 11. ചാത്തന്നൂര്‍: 118
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.