കൊല്ലം ചിന്നക്കടയിലൂടെ നടന്നുപോകുകയായിരുന്ന മൈലക്കാട്​ സ്വദേശിയായ കോവിഡ്​ രോഗബാധിതനെ ആശ​ുപത്രിയിലെത്തിക്കാനുള്ള ആംബുലൻസിനായി പൊലീസ്​ കാത്തുനിൽക്കുന്നു 

ആശുപത്രിയിലേക്ക് നടന്ന്​ രോഗബാധിതൻ; 'പോസിറ്റിവാ'യി പൊലീസ്​

കൊല്ലം: കോവിഡ്​ പോസിറ്റിവാണെന്ന വിവരം ആരോഗ്യവകുപ്പിനെ അറിയിക്കുകയോ രോഗിയെ സുരക്ഷിതമായി മാറ്റാൻ വേണ്ട മാർഗങ്ങളോ സ്വീകരിക്കാതെ ലാബുകാർ പറഞ്ഞ്​ വിട്ടയാൾക്ക്​ പൊലീസി​െൻറ സഹായം. 'സാറേ..., ലാബിൽ പരിശോധിച്ചപ്പോൾ കോവിഡാണെന്ന് പറഞ്ഞു, ചികിത്സക്കായി ജില്ല ആശുപത്രിയിലേക്ക് പോകുകയാണ്...'ലോക്ഡൗണിനിടെ പുറത്തിറങ്ങിയതിെൻറ കാരണം വിശദീകരിച്ച മധ്യവയസ്ക​െൻറ മറുപടിയാണിത്.

ഞായറാഴ്ച രാവിലെ 11.30 ഓടെ ചിന്നക്കടയിലാണ് സംഭവം. കൊല്ലത്തെ സർക്കാർ അധീനതയിലുള്ള ഒരു പാർക്കിൽ സെക്യൂരിറ്റിയായി ജോലി ചെയ്തുവന്ന ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശി (61) ആണ് പോസിറ്റിവായത്. രണ്ട് ദിവസത്തിന് മുമ്പ് രോഗലക്ഷണം കണ്ടതിനെ തുടർന്ന് ചിന്നക്കടയിലെ സ്വകാര്യ ലാബിൽ ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ ലാബിൽ നിന്ന് പോസിറ്റിവാണെന്ന് ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇയാൾ നേരിട്ട് എത്തിയാണ് ലാബ് റിസൽറ്റ്​ വാങ്ങിയത്.

ചിന്നക്കടയിലൂടെ നടന്നുപോയ ഇയാൾക്ക് കോവിഡാണെന്ന് വാഹനപരിശോധന നടത്തിക്കൊണ്ടിരുന്ന പൊലീസുകാരോട് ഒരു ഓട്ടോക്കാരൻ പറഞ്ഞതിനെ തുടർന്ന് ഇയാളെ തടഞ്ഞ് ഇയാളുടെ കൈവശമുണ്ടായിരുന്ന ലാബ് റിസൽറ്റ്​ പരിശോധിച്ചു. പോസിറ്റിവാണെന്ന് മനസ്സിലാക്കിയ പൊലീസ് ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു. ആംബുലൻസ് എത്തി ഇയാളെ ജില്ല ആശുപത്രിയിലെ കോവിഡ് വാർഡിലേക്ക് കൊണ്ടുപോയി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.