Posted On
date_range Updated On
date_range കോവിഡ് ബാധിതൻ ഹോട്ടലിൽ; ചായകുടിക്കുന്നതിനിടെ പൊലീസ് പിടികൂടി
കൊല്ലം: കോവിഡ് ബാധിച്ച് ക്വാറൻറീനിലിരുന്ന കല്ലുവാതുക്കൽ സ്വദേശിയെ സമീപത്തെ ഹോട്ടലിൽനിന്ന് പാരിപ്പള്ളി പൊലീസ് പിടികൂടി. ഇയാൾ ഹോട്ടലിലെത്തി ചായകുടിക്കുന്നതിനിടയിലാണ് പൊലീസ് നടപടി. ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ ഗൃഹവാസപരിചരണകേന്ദ്രത്തിലേക്ക് മാറ്റി. ഇതുൾപ്പെടെ 24 മണിക്കൂറിനുള്ളിൽ 20 പേർക്കെതിരെ കേസെടുത്തു. കൊല്ലം ഈസ്റ്റ്, അഞ്ചാലുംമൂട്, ഇരവിപുരം, ചാത്തന്നൂർ, കൊട്ടിയം, പരവൂർ, ഓച്ചിറ, തെക്കുംഭാഗം എന്നീ സ്റ്റേഷനുകളിൽ ഓരോരുത്തർക്കെതിരെയും ശക്തികുളങ്ങര, കിളികൊല്ലൂർ, പാരിപ്പള്ളി, കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിൽ രണ്ടുപേർക്കെതിരെയുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.