പ്രസന്ന ഏണസ്റ്റ്, കൊല്ലം മധു
Posted On
date_range Updated On
date_range സി.പി.എം ധാരണ തെറ്റിച്ചു; കൊല്ലം കോർപറേഷനില്‍ സി.പി.ഐ ഡെപ്യൂട്ടി മേയർ സ്ഥാനം ഉള്‍പ്പെടെ രാജിവെച്ചു
കൊല്ലം: കോർപറേഷൻ ഡെപ്യൂട്ടി മേയർ അടക്കം സ്ഥാനങ്ങൾ സി.പി.ഐ അംഗങ്ങൾ രാജിവെച്ചു. മുൻ ധാരണ പ്രകാരം സി.പി.എം അംഗം പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനം ഒഴിയാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിദ്യാഭ്യാസ സ്റ്റാന്‍റിംങ് കമ്മറ്റി ചെയർമാൻ സബിത ദേവി, പൊതുമരാമത്ത് സജീവ് സോമൻ എന്നിവരാണ് രാജിവെച്ചത്.
ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റ് ഏഴ് സി.പി.ഐ കൗൺസിലർമാരും എത്തിയിരുന്നു. പാർട്ടി തീരുമാന പ്രകാരം തുടർ നടപടി സ്വീകരിക്കുമെന്ന് കൊല്ലം മധു പറഞ്ഞു. മുൻ ധാരണ പ്രകാരം മേയർ പ്രസന്ന ഏണസ്റ്റ് ഡിസംബർ 25 ന് സ്ഥാനം രാജിവെക്കേണ്ടതായിരുന്നു. എന്നാല്‍ മേയർ സ്ഥാനം രാജിവെക്കാന്‍ പ്രസന്ന ഏണസ്റ്റ് തയ്യാറായില്ല. ഇതോടെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനം സി.പി.ഐ ഉപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.