സർക്കാരി​െൻറ നയപ്രഖ്യാപനത്തിൽ മൺറോതുരുത്തിന് പരിഗണന

മൺറോതുരുത്ത്: കാലാവസ്ഥ വ്യതിയാനവും വേലിയേറ്റവും ദുരിതം വിതക്കുന്ന മൺറോതുത്തി​െൻറ രക്ഷക്കായി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച കാലാവസ്ഥ അനുരൂപ കൃഷിക്ക് പ്രോത്സാഹനം നല്‍കുമെന്ന് സര്‍ക്കാറിെൻറ ആദ്യ നയപ്രഖ്യാപനത്തില്‍ വാഗ്ദാനം.

കഴിഞ്ഞ ഭരണകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മൺറോതുരുത്ത് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇപ്പോഴത്തെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മൺറോതുരുത്തിലെത്തുകയും പ്രദേശത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അന്തര്‍ദേശീയ വേദികളില്‍ ഉന്നയിക്കുകയും പരിഹാരത്തിനായി ശ്രമിക്കുകയും ചെയ്തിരുന്നു.

ഇതി​െൻറ കൂടി ഫലമായാണ്​ പ്രദേശത്തി​െൻറ പ്രത്യേക പരിസ്ഥിതിക്കും കാലാവസ്ഥക്കും ഇണങ്ങിയ സമ്മിശ്ര കൃഷിരീതി പരീക്ഷിച്ചത്.

90 ലക്ഷം രൂപയുടെ നവീന കൃഷിരീതി പെരിങ്ങാലത്താണ് നടപ്പാക്കിയത്. ജലപ്പരപ്പുകളില്‍ കൂടുകള്‍ തീര്‍ത്ത് അതില്‍ മല്‍സ്യ കൃഷിയും, ഫാമുകളില്‍ കരിമീന്‍, ചെമ്മീന്‍ കൃഷികളും നടത്തി. ഉപ്പുവെള്ളത്തില്‍ വിളയുന്ന നെല്ലിനങ്ങളും ബോക്കാളിയും കൃഷി ചെയ്തു.

മധുരക്കിഴങ്ങും മറ്റ് കിഴങ്ങുവര്‍ഗങ്ങളും കൃഷി ചെയ്തു. സംസ്ഥാന കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് കൂടിയായിരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡൻറ്​ ബിനു കരുണാകരന്‍ പ്രത്യേക താൽപര്യമെടുത്തിരുന്നു.

Tags:    
News Summary - Consideration for munroe island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.