ഇരവിപുരം: ശുചിമുറിയിൽ സീനിയർ കുട്ടികൾ പുകവലിക്കുന്നത് കാണാനിടയായ ആറാം ക്ലാസുകാരിയെ ലൈറ്റർ കത്തിച്ചുകാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം മുടി മുറിച്ചെടുത്തതായി പരാതി. കൊല്ലം നഗരത്തോടടുത്തുള്ള സ്കൂളിലാണ് സംഭവം നടന്നതായി പരാതിയുയരുന്നത്.
ഇക്കഴിഞ്ഞ 23ന് ഉച്ചക്ക് നടന്ന സംഭവം വീട്ടുകാർ അറിയുന്നത് കഴിഞ്ഞദിവസമാണ്. കുറച്ച് ദിവസങ്ങളായി അസ്വസ്ഥതകൾ കാട്ടിയിരുന്ന കുട്ടിയോട് മാതാപിതാക്കൾ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്.
ഇതിനെതുടർന്ന് കുട്ടിയുടെ വീട്ടുകാർ സ്കൂളിലെത്തി പരാതി പറയുകയും കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ ഏഴു പേർ ഉണ്ടെന്നാണ് കുട്ടി പറഞ്ഞിട്ടുള്ളത്. ഇവരിൽ ഏതാനും പേരെ കണ്ടെത്തി കൗൺസലിങ് നടത്തിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.