കയർ മേഖലയിലെ തൊഴിലാളികൾ ഓണത്തിന് പട്ടിണിയിൽ

കരുനാഗപ്പള്ളി: കയർ മേഖലയിലെ തൊഴിലാളികൾ ഓണത്തിന് പട്ടിണിയിലാണെന്ന് കോഴിക്കോട് കയർ വ്യവസായ സഹകരണ സംഘം നേതാക്കൾ. കഴിഞ്ഞുപോയ നാളുകളിൽ കയർ വ്യവസായമാണ് കേരളത്തിലെ തീരപ്രദേശങ്ങളിൽ തൊഴിൽ നൽകിയിരുന്നതെന്നും, വർഷങ്ങളായി കയർ വ്യവസായം സഹകരണ സംഘങ്ങളിൽ മാത്രം ചുരുങ്ങിയ സാഹചര്യത്തിൽ ഈ ഓണത്തിന് കയർപിരി തൊഴിലാളികൾക്കും സെക്രട്ടറിമാർക്കും കൂലിയും ബോണസും നൽകാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ഇതുമൂലം ഇത്തവണത്തെ ഓണനാളുകൾ കയർ മേഖലയെ പട്ടിണിയിലാക്കിയിരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.

ഉൽപാദിപ്പിച്ച കയർ പകുതി മാത്രം സമാഹരിച്ചതും സമാഹരിച്ച കയറിന്റെ ആകെ വിലയുടെയും പകുതിപോലും നൽകാത്തതും സർക്കാർ വർഷംതോറും കയർ സംഘങ്ങൾക്ക് നൽകി വരുന്ന പ്രൊഡക്ഷൻ മാനേജീരിയൽ അലവൻസ് ഭാഗികമായി ലഭ്യമാക്കിയതുമാണ് പ്രതിസന്ധിക്ക് കാരണമായത്.സർക്കാർ അടിയന്തരമായി കയർ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ നടപടിയെടുക്കണമെന്ന് കോഴിക്കോട് കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് മുനമ്പത്ത് ഷിഹാബും കയർ തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന നേതാവും സംഘം ഡയറക്ടർ ബോഡ് മെംബറുമായ പി. രാജമ്മയും സെക്രട്ടറി ആതിരയും തൊഴിലാളി തങ്കച്ചിയും സർക്കാറിനോടാവശ്യപ്പെട്ടു.

Tags:    
News Summary - coir sector workers on hunger strike for Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.