കട്ടമരത്തിന് സമീപത്തുകൂടി വേഗത്തിൽ പോകുന്ന യന്ത്രവത്കൃത വള്ളം
കൊല്ലം: തിരുവനന്തപുരം ഭാഗത്തുനിന്ന് രാത്രി കൊല്ലം തീരക്കടലില്‍ വള്ളങ്ങളിലെത്തി ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തിയ സാഹചര്യത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെൻറ്-കോസ്റ്റല്‍ പൊലീസ് സേനകളുടെ സംയുക്ത പരിശോധനകള്‍ ശക്തമാക്കുമെന്ന് കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍.
ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. പരിശോധനകള്‍ക്ക് കസ്റ്റംസിെൻറ സേവനം ഉപയോഗപ്പെടുത്തണമെന്നും കലക്ടര്‍ ഫിഷറീസ് വകുപ്പിന് നിർദേശം നല്കി. കോവിഡ് പോസിറ്റിവ് ആകുന്ന കുടുംബങ്ങളിലെ രോഗബാധിതരല്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക കേന്ദ്രങ്ങളില്‍ സംരക്ഷണ സൗകര്യം ഒരുക്കാനും യോഗത്തില്‍ തീരുമാനമായി. കൃത്യമായ രേഖകളില്ലാതെ ജില്ലയിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ പരിശോധിച്ച് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താനും കച്ചവടസ്ഥാപനങ്ങളില്‍ തിരക്കൊഴിവാക്കാന്‍ ഉപയോഗിക്കുന്ന ക്യു. ആര് കോഡ് സംവിധാനം കാര്യക്ഷമമാക്കാനും കലക്ടര്‍ നിര്‍ദേശം നല്കി.
കോവിഡ് രോഗവ്യാപനം ചെറുക്കാന്‍ വാര്‍ഡ് തലങ്ങളില്‍ രൂപവത്കരിച്ച സംരക്ഷിത കുടുംബ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും അവ നിരീക്ഷിക്കുന്ന പഞ്ചായത്ത്-അസംബ്ലി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമാക്കി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി.ഈ മാസം നടക്കുന്ന നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും യോഗം തീരുമാനിച്ചു.
യന്ത്രവത്കൃത വള്ളങ്ങൾ ഭീഷണിയാകുന്നു
ഇരവിപുരം: തീരത്തോടടുത്ത് മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത വള്ളങ്ങൾ ഫൈബർ കട്ടമരങ്ങൾക്ക് ഭീഷണിയാകുന്നു. യന്ത്രംഘടിപ്പിച്ച വള്ളങ്ങൾ കട്ടമരങ്ങൾക്കരികിലൂടെ വേഗത്തിൽ പോകുന്നതാണ് ഭീഷണിയുയർത്തുന്നത്. ഇത് കട്ടമരങ്ങൾ മറിയുന്നതിനും വലകൾ നശിക്കുന്നതിനും കാരണമാകുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തീരത്തോടടുത്ത് മത്സ്യ ബന്ധനം നടത്താൻ യന്ത്രവത്കൃത വള്ളങ്ങൾക്ക് അനുമതിയില്ലെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.