കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂള്‍തല വിദ്യാഭ്യാസ ജില്ലതല മത്സരം വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു. വിമലഹൃദയ ഹൈസ്‌കൂളില്‍ രണ്ടുപേര്‍ അടങ്ങുന്ന 187 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ അയ്യന്‍കോയിക്കല്‍ ജി.എച്ച്.എസ്.എസിലെ എട്ടാംക്ലാസ് വിദ്യാർഥി എ.ആര്‍. മീനാക്ഷി, പത്താം ക്ലാസ് വിദ്യാർഥി ശ്രീറാം ഹരികുമാര്‍ എന്നിവര്‍ അടങ്ങുന്ന ടീം ഒന്നാമതായി. പ്രാക്കുളം എന്‍.എസ്.എസ് എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി എസ്.ആര്‍. ചിത്തിര, എട്ടാം ക്ലാസ് വിദ്യാർഥി എസ്.ആര്‍. ചൈത്രേഷ് എന്നിവര്‍ അടങ്ങിയ ടീം രണ്ടാം സ്ഥാനവും നേടി.
പുനലൂര്‍ വിദ്യാഭ്യാസ ജില്ലതല മത്സരം സെന്റ് ഗൊറേറ്റി എച്ച്.എസിലും കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലതല മത്സരം ഗവ. എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസിലും സംഘടിപ്പിച്ചു. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില്‍ 119 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ പുത്തൂര്‍ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ആര്‍. നിള, പ്രണവ് പ്രദീപ് എന്നിവര്‍ ഒന്നാം സ്ഥാനവും തലച്ചിറ ഗവ. ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാർഥി അനിന്‍ കെ. അനീഷ്, പത്താം ക്ലാസ് വിദ്യാർഥി സന ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 97 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഏരൂര്‍ ഗവ. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ എസ്.എസ്. അഭിനവ്, എം.എസ്. വര്‍ഷ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
ചടയമംഗലം എം.ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ എസ്. മാധവ് കൃഷ്ണ, എസ്. മിഥുന്‍ കൃഷ്ണ എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫെബ്രുവരി മൂന്നാം വാരമാണ് ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.