കൊല്ലം: സംസ്ഥാനത്ത് ചിക്കന്‍വില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഇല്ലെങ്കിൽ േഹാട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌കരിക്കേണ്ടിവരുമെന്നും കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറൻറ് അസോസിയേഷന്‍ ജില്ല കമ്മിറ്റി. രണ്ടാഴ്ചക്കിടയില്‍ ഇരട്ടിയോളം രൂപയുടെ വർധനയാണ് ചിക്കെൻറ വിലയില്‍ ഉണ്ടായിട്ടുള്ളതെന്നും സംസ്ഥാനത്ത് ചിക്കന് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വർധിപ്പിക്കുന്നതിന് പിന്നില്‍ ഇതരസംസ്ഥാന ചിക്കന്‍ ലോബിയാണെന്നും അസോസിയേഷന്‍ ആരോപിച്ചു.
കോവിഡ് പ്രതിസന്ധിയില്‍ ഹോട്ടല്‍ മേഖലക്ക് ചിക്കെൻറ വിലവർധന കനത്ത തിരിച്ചടിയാണെന്നും വില കൂട്ടിവില്‍ക്കാൻ കഴിയാത്ത സാഹചര്യമാണെന്നും വിലക്കയറ്റം തടയാന്‍ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ജില്ല പ്രസിഡൻറ് ആര്‍. ചന്ദ്രശേഖരനും (മഹാലക്ഷ്മി), സെക്രട്ടറി രാജീവ് ദേവലോകവും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.