കൊല്ലം: കാഷ്യൂ കോർപറേഷന്റെ ഫാക്ടറികൾ എല്ലാം ഹൈടെക് ആക്കുന്നു. 2023 ഓണത്തിന് മുമ്പ് 30 ഫാക്ടറികളും ഹൈടെക് ആക്കുമെന്ന് ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു.
തൊഴിൽശാലകളും തൊഴിലിടവും ആധുനികവത്കരിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോട് കൂടിയാണ് സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻറെ ഫാക്ടറികളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യത്തെ നവീകരിച്ച പാൽക്കുളങ്ങര ഫാക്ടറി 26ന് നാടിനു സമർപ്പിച്ചു. ഇതിനകം 12 ഫാക്ടറികൾ നവീകരിച്ച് സമർപ്പിച്ചു. നവീകരിച്ച എല്ലാ ഫാക്ടറികൾക്കും ഒരേ നിറമാണ്.
ചുറ്റുമതിൽ, ഡൈനിങ് ഹാൾ, തൊട്ടിപ്പുര, വിശ്രമ മുറി, പഠന മുറി, ഷെല്ലിംഗ്ഷെഡ്, ബോർമ, പീലിംഗ്, ഗ്രേഡിങ് ഷെഡുകൾ, ശുചിമുറി, തോട് പുര ഫാക്ടറികൾക്ക് മുമ്പിൽ ഔട്ട്ലെറ്റ്, ഓഫിസ് റൂം എല്ലാം മനോഹരമാണ്. കണ്ണൂർ, ആലപ്പുഴ, തിരുവനന്തപുരം, തൃശൂർ, കൊല്ലം ജില്ലകളിലായി 30 ഫാക്ടറികളാണ് കോർപറേഷനുള്ളത്. ഫാക്ടറികളെല്ലാം നവീകരണം അവസാനഘട്ടത്തിലാണ്. 2023 ഏപ്രിൽ നാലിന് വൈകീട്ട് മൂന്നിന് നവീകരിച്ച പരുത്തുംപാറ ഫാക്ടറി സമുച്ചയ സമർപ്പണം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.
കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ അതിഥിയായിരിക്കും. ഓണത്തോട് കൂടി കോർപറേഷൻ പുതിയ നിരവധി മൂല്യവർദ്ധിത ഉൽപന്നങ്ങൾ വിപണിയിലിറക്കും. കൊല്ലം ടി.കെ.എം കോളജുമായി ചേർന്നാണ് മൂല്യവർദ്ധിത ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നത്. ഇതുസംബന്ധിച്ചുള്ള പഠനങ്ങൾ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.