അഞ്ചൽ: മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ അഞ്ചലിൽ കരിങ്കൊടി പ്രതിഷേധം. ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ ബൈപാസിൽ കുരിശുംമൂടിന് സമീപം വ്യാഴാഴ്ച വൈകീട്ട് ഏഴേകാലോടെയാണ് സംഭവം. പത്തനംതിട്ടയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രി അഞ്ചൽ വഴിയെത്തുമെന്ന് നേരത്തേ അറിഞ്ഞിരുന്ന പ്രവർത്തകർ കരിങ്കൊടിയുമായി ബൈപാസിന്റെ വിവിധഭാഗങ്ങളിൽ നിലയുറപ്പിച്ചിരുന്നു. ഇതു മനസ്സിലാക്കിയ പൊലീസ് ഇവരെ പ്രതിരോധത്തിന് ഉണ്ടായിരുന്നെങ്കിലും ഏതാനും പ്രവർത്തകർ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇരുൾ നിറഞ്ഞ ഭാഗത്തെ കലുങ്കിനടിയിൽ ഒളിച്ചിരുന്നാണ് കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരേ പാഞ്ഞടുത്തത്.
ഈ സമയം മുഖ്യമന്ത്രിയുടെ വാഹനം അൽപം വേഗത കുറച്ച് ഒഴിഞ്ഞുപോയി. ഉടൻ തന്നെ ഓടിയെത്തിയ പൊലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തൗഫീഖ് തടിക്കാട്, ജിത്തു മോഹൻ, അജ്മൽ പുത്തയം, നെസ്മൽ വിളക്കുപാറ, ഷാബിൻ ചീപ്പുവയൽ, ഹരികൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. കേസെടുത്ത ശേഷം ഇവരെ ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.