കൊട്ടാരക്കര: വില ലഭിക്കാത്തതിനെ തുടർന്ന് കർഷകർ വെറ്റില കൂട്ടിയിട്ട് ഡീസലൊഴിച്ച് പ്രതിഷേധിച്ചു. കുളക്കട പഞ്ചായത്തിലെ കലയപുരം പൊതുചന്തയിലാണ് പ്രതിഷേധം. 80-120 രൂപ വരെ ഒരു കെട്ടിന് വിലയുള്ളതിന് കലയപുരം ചന്തയിൽ വെറും 10 രൂപക്ക് വാങ്ങാനുള്ള കുത്തകവ്യാപാരികളുടെ ശ്രമത്തിനെതിരെയാണ് കർഷകർ പ്രതിഷേധിച്ചത്.
ബുധനാഴ്ച നടക്കുന്ന പണിമുടക്കിന്റെ പേരിൽ വ്യാപാരികളിൽ നിന്ന് വെറ്റ 10 രൂപക്ക് വാങ്ങി മറ്റു വ്യാപാരികൾക്ക് വലിയ വിലക്കാണ് വിൽക്കുന്നത്. 7500 കെട്ട് വെറ്റകളാണ് കഴിഞ്ഞദിവസം ചന്തയിൽ എത്തിച്ചത്. കർഷകരൂടെ കഷ്ടപ്പാടിനെ അപഹസിക്കുന്ന നടപടിയാണ് വ്യാപാരികൾ കാട്ടിയതെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പുത്തൂരിൽ 80നും പുനലൂരിൽ 120നും വിറ്റ വെറ്റിലക്ക് കലയപുരത്ത് 10 രൂപ പറഞ്ഞത്. കലയപുരം പൊതുചന്തയിൽ എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് നാലിനാണ് വെറ്റചന്ത നടക്കുന്നത്. 170ഓളം കർഷകർ ഇടവിട്ട് വെറ്റിലയുമായി പ്രതിവാരചന്തയിൽ എത്തുന്നുണ്ട്. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.