അ​ന​സ്

കൊ​ല​പാ​ത​ക ശ്ര​മം: പ്ര​തി പി​ടി​യി​ൽ

ഇ​ര​വി​പു​രം: മു​ൻ വി​രോ​ധം നി​മി​ത്തം യു​വാ​വി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ പ്ര​തി ഇ​ര​വി​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

പു​ന്ത​ല​ത്താ​ഴം പ​ഞ്ചാ​യ​ത്ത് വ​യ​ലി​ൽ വീ​ട്ടി​ൽ അ​ന​സ്​ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ളെ നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു. പ​ണ്ട​ക​ശാ​ല ആ​ഷി​ഖ് മ​ൻ​സി​ലി​ൽ ഇ​ഷാ​ഖ്, സു​ഹൃ​ത്തു​ക്ക​ളാ​യ ഷം​നാ​ദ്, അ​നീ​സ്​ എ​ന്നി​വ​രെ​യാ​ണ് ഇ​യാ​ൾ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. അ​ക്ര​മി സം​ഘ​ത്തി​ലെ ചി​ല​ർ ഉ​ൾ​പ്പെ​ട്ട ല​ഹ​രി മ​രു​ന്ന് വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പൊ​ലീ​സി​ന് കൈ​മാ​റി​യെ​ന്ന വി​രോ​ധ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ജ​യേ​ഷ്, സി.​പി.​ഒ​മാ​രാ​യ സു​മേ​ഷ്, സ​ബി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Attempted murder-Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.