ഭക്ഷ്യസുരക്ഷ പരിശോധന: മൂന്ന് മാസത്തിനിടെ 1.68 ലക്ഷം പിഴ

കൊ​ല്ലം: ജി​ല്ല​യി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മൂ​ന്ന് മാ​സ​ത്തി​നി​ടെ 1497 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി ക​ണ​ക്ക്. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന് 1.67,900 രൂ​പ പി​ഴ ഈ​ടാ​ക്കി. 223 സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് നോ​ട്ടീ​സ് ന​ല്‍കി. 918 ഭ​ക്ഷ്യ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ പ്ര​വ​ര്‍ത്തി​ച്ച 14 സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​വെ​പ്പി​ച്ചു. 42 കേ​സു​ക​ള്‍ കോ​ട​തി​ക​ളി​ലാ​ണ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക്ലീ​ന്‍ കേ​ര​ള കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി 509 പ​രി​ശോ​ധ​ന​ക​ളാ​ണ്​ ന​ട​ന്ന​ത്. 103 സാ​മ്പി​ളു​ക​ള്‍ ലാ​ബു​ക​ളി​ലേ​ക്ക് ന​ല്‍കി. മാ​ര്‍ച്ച് മു​ത​ല്‍ മേ​യ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ’ഓ​പ​റേ​ഷ​ന്‍ സേ​ഫ് സ​മ്മ​ര്‍’ എ​ന്ന​പേ​രി​ൽ പ​രി​ശോ​ധ​ന​ക്ക്​ സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് 443 പ​രി​ശോ​ധ​ന ന​ട​ത്തി, 97 സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് നോ​ട്ടീ​സ് ന​ല്‍കി. റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് 149 പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി 28 സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് നോ​ട്ടീ​സ് ന​ല്‍കി.

വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍ന്ന് സം​യു​ക്ത സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് സ്‌​കൂ​ളു​ക​ള്‍, അ​നാ​ഥാ​ല​യ​ങ്ങ​ള്‍, വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍, ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള്‍, ഉ​ത്സ​വ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ശ​ക്തി​കു​ള​ങ്ങ​ര, നീ​ണ്ട​ക​ര ഹാ​ര്‍ബ​റു​ക​ളി​ലും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വെ​ളി​ച്ചെ​ണ്ണ​യി​ല്‍ മാ​യം ചേ​ര്‍ത്ത് വി​ല്‍പ​ന ന​ട​ത്തി​യ​തി​നെ തു​ട​ര്‍ന്ന് പൂ​ട്ടി ലേ​ബ​ല്‍ ചെ​യ്ത സ്വ​കാ​ര്യ സ്ഥാ​പ​നം നി​യ​മ​വി​രു​ദ്ധ​മാ​യി വീ​ണ്ടും പ്ര​വ​ര്‍ത്തി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ല്‍ അ​ടി​യ​ന്ത​ര റി​പ്പോ​ര്‍ട്ട് ന​ല്‍കാ​ന്‍ പൊ​ലീ​സി​ന് കൈ​മാ​റി. സ്‌​കൂ​ളു​ക​ളി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക് അ​നു​സൃ​ത​മാ​യാ​ണ് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ സ്‌​ക്വാ​ഡു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം വി​പു​ലീ​ക​രി​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്‍റെ അ​വ​ലോ​ക​ന​യോ​ഗം തീ​രു​മാ​നി​ച്ചു. എ.​ഡി.​എം എ​സ്. സ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. ഭ​ക്ഷ്യ​സു​ര​ക്ഷ ക​മീ​ഷ​ണ​ര്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - 1.68 fined in food security inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.