പി​ടി​യി​ലായ പ്ര​തി​ക​ൾ

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; പ്ര​തി​ക​ൾ പി​ടി​യി​ൽ

ഇ​ര​വി​പു​രം: യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. വെ​ട്ടി​ല​ത്താ​ഴം, ഞാ​റു​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ൽ അ​നു (28), വാ​ള​ത്തും​ഗ​ൽ ഒ​ട്ട​തി​ൽ തെ​ക്ക​തി​ൽ സ​നോ​ഫ​ർ (37), വ​ട​ക്കേ​വി​ള റ​ഫീ​ക്ക് മ​ൻ​സി​ലി​ൽ ഷ​ഫീ​ക്ക് (46) എ​ന്നി​വ​രാ​ണ് ഇ​ര​വി​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ക​ല്ലും​താ​ഴം സ്വ​ദേ​ശി​യാ​യ സു​കേ​ഷും സു​ഹൃ​ത്താ​യ അ​നി​ൽ​കു​മാ​റും സ​ഞ്ച​രി​ച്ച ബൈ​ക്ക് സ​നോ​ഫ​റി​ന്‍റെ ദേ​ഹ​ത്ത് ത​ട്ടാ​നി​ട​യാ​യി. തു​ട​ർ​ന്ന്, അ​നി​ൽ​കു​മാ​റും സ​നോ​ഫ​റും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന്, സ​നോ​ഫ​ർ കൂ​ട്ടു​പ്ര​തി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​നി​ൽ​കു​മാ​റി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മ​ർ​ദ​ന​മേ​റ്റ് ത​റ​യി​ൽ വീ​ണ അ​നി​ൽ​കു​മാ​റി​നെ പ്ര​തി​ക​ൾ ത​ല​യി​ലും ദേ​ഹ​ത്തും ച​വി​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ ത​ല​ച്ചോ​റി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഇ​ര​വി​പു​രം പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ സു​ഹൃ​ത്താ​യ സു​കേ​ഷ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. അ​നി​ൽ​കു​മാ​റി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ര​വി​പു​രം പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ജ​യേ​ഷ്, സ​ക്കീ​ർ, സി.​പി.​ഒ സു​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Tags:    
News Summary - Attempt to kill the youth-The accused are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.