യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ക്വട്ടേഷൻ സംഘാംഗങ്ങൾ ശ്രീലങ്കൻ തമിഴ് വംശജർ

ഓയൂർ (കൊല്ലം): അമ്പലംകുന്ന് വട്ടപ്പാറയിൽ വീടിന് മുന്നിൽനിന്ന യുവാവിനെ കാറിലെത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ റിമാൻഡ്​ ചെയ്ത നാല് പ്രതികളെ കസ്​റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് പൂയപ്പള്ളി ​പൊലീസ്​. ​െചാവ്വാഴ്​ച​ വട്ടപ്പാറ അജ്സൽ മൻസിലിൽ അജ്സൽ അയൂബി (19) നെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മീയന പെരുപുറം വയ്ലിൽ വീട്ടിൽ സലിം (48), കുളത്തൂപ്പുഴ ചന്ദനക്കാവ് ചരുവിള പുത്തൻവീട്ടിൽ സലിം (48), കുളത്തൂപ്പുഴ ആർ.പി.എൽ 2 ജെ കോളനിയിൽ രാഹുൽ (24), കുളത്തൂപ്പുഴ ആർ.എൽ.സി കോളനിയിൽ പോൾ ആൻറണി (38) എന്നിവരെ റിമാൻഡ്​ ചെയ്തിരുന്നു.

സംഘത്തിന് കൂടുതൽ ക്രിമിനൽ കേസുകളിൽ ബന്ധമുണ്ടോയെന്നും അജ്സലി​െൻറ ബന്ധുവും തട്ടിക്കൊണ്ടുപോകാൻ പദ്ധതി ആസൂത്രണം ചെയ്ത ആളുമായ മീയന സലിം ക്വട്ടേഷൻ സംഘവുമായി എങ്ങനെയാണ് ബന്ധമുണ്ടാക്കിയതെന്നും പൊലീസ്​ പരിശാധിക്കുന്നുണ്ട്​. ശ്രീലങ്കൻ തമിഴ് വംശജരായ ക്വട്ടേഷൻ സംഘാംഗങ്ങൾ കേരളത്തിലേക്ക് കുടിയേറിയവരാണ്. ഇവർ യുവമോർച്ചയുമായി ബന്ധമുള്ളവരാണെന്ന്​ പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Attempt to kidnap young man: Quotation team members of Sri Lankan Tamil descent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.