സുനിൽ, ജീസർ
അഞ്ചൽ: യുവതിയെയും രണ്ടു പെൺമക്കളെയും വീടുകയറി ആക്രമിച്ചെന്ന പരാതിയിൽ രണ്ടുപേരെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിളക്കുപാറ സാന്ദ്രാ ഭവനിൽ സുനിൽ (43), വിളക്കുപാറ ജി.കെ ഭവനിൽ ജീസർ (47) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ രണ്ടുപേർ ഒളിവിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് കേസിനാസ്പദമായ സംഭവം. ഏതാനും ദിവസം മുമ്പ് സുനിൽ യുവതിയോട് അപമര്യാദയായി പെരുമാറിയത് യുവതിയും സഹോദരനും ചേർന്ന് ചോദ്യം ചെയ്തിരുന്നു. ഇതിനെത്തുടർന്ന് സുനില്‍, ജീസര്‍ എന്നിവരടങ്ങുന്ന നാലംഗസംഘം യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിച്ചെന്നും ഇത് തടയാനെത്തിയ ഇവരുടെ രണ്ടുപെണ്‍മക്കള്‍ക്കും പരിക്കേറ്റതായും യുവതി പൊലീസിൽ നൽകിയ പരാതിയില്‍ പറയുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.
പിടിയിലായ സുനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും കേസിലുൾപ്പെട്ട മറ്റുള്ളവർ ഉടൻ അറസ്റ്റിലാകുമെന്നും ഇന്‍സ്പെക്ടര്‍ എം.ജി. വിനോദ്, എസ്.ഐ എസ്. ശരലാല്‍ എന്നിവർ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.