പ്രകാശ്
Posted On
date_range Updated On
date_range മധ്യവയസ്കനെ മർദിച്ചവശനാക്കിയ ആർമി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കിഴക്കേകല്ലട: യാത്രാതടസ്സം നേരിട്ടത് ചോദ്യംചെയ്ത മധ്യവയസ്കനെ മർദിച്ചവശനാക്കിയ ആർമി ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവിള കോണാട്ട് പ്രകാശ് ഭവനിൽ പ്രകാശ് (38) ആണ് അറസ്റ്റിലായത്. കൊടുവിള രാജ് നിവാസിൽ പ്രസാദിനാണ് (58) മർദനമേറ്റത്. പ്രതിക്കെതിരെ കിഴക്കേകല്ലട സ്റ്റേഷൻ പരിധിയിൽ വേറെയും കേസുകളുണ്ട്. ഇൻസ്പെക്ടർ എസ്. സുധീഷ് കുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ ബി. അനീഷ്, എസ്.ഐ ബാപ്പുകുട്ട കുറുപ്പ്, എ.എസ്.ഐമാരായ സജീവ്, സുനു, സിവിൽ പൊലീസ് ഓഫിസർ സുജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.