Posted On
date_range Updated On
date_range എ.ടി.എം കവർച്ചശ്രമം: ഒരാൾകൂടി അറസ്റ്റിൽ
കൊല്ലം: എ.ടി.എം കവർച്ച ശ്രമക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കരിക്കോട് എസ്.ബി.ഐ എ.ടി.എമ്മിൽ കവർച്ച നടത്താൻ ശ്രമിച്ച സംഘത്തിലെ നല്ലില ജയന്തി കോളനിയിൽ ധനീഷ് ഭവനിൽ ധനീഷിനെയാണ് (28) കോട്ടയത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തായ നല്ലില ജയന്തി കോളനിയിൽ ആദർശ് വില്ലയിൽ ആദർശ് (20) നേരത്തേ പിടിയിലായിരുന്നു.
കഴിഞ്ഞ 21ന് രാത്രിയിലാണ് ഇവർ കവർച്ചശ്രമം നടത്തിയത്. കിളികൊല്ലൂർ പൊലീസ് കൊല്ലം കുണ്ടറ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും കരിക്കോട് േകന്ദ്രീകരിച്ച് പോയ ഫോൺകാളുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.