നവാസ്, പ്രിജിത്ത്
കൊല്ലം: വാഹനത്തിൽ പെട്രോൾ നിറച്ചതിന് മുഴുവൻ പണം നൽകാതിരുന്നതിനെതുടർന്ന് പണം ആവശ്യപ്പെട്ട പമ്പ് ജീവനക്കാരനെ ആക്രമിച്ചവർ പിടിയിൽ. ശക്തികുളങ്ങര മരിയാലയം ജങ്ഷന് സമീപമുള്ള സ്വകാര്യ പെേട്രാൾ പമ്പിലെ ജീവനക്കാരനെ ആക്രമിച്ച യുവാക്കളാണ് പൊലീസ് പിടിയിലായത്.
പോരുവഴി അമ്പലത്തുംഭാഗം റേഡിയോമുക്കിന് സമീപം പ്രിജിത്ത് ഭവനിൽ പ്രിജിത്ത് (23), അഞ്ചാലുംമൂട് തൃക്കരുവ വൻമള തെക്കേ ചേരിയിൽ ഷഹനാ മൻസിലിൽ നവാസ് (38) എന്നിവരാണ് പിടിയിലായത്.
ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജു, എസ്.ഐ അനീഷ്, എ.എസ്.ഐമാരായ പ്രദീപ്, സജിത്ത്, സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.