മുഹമ്മദ് ഫായിസ്
കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സംഘത്തിൽ ഉൾപ്പെട്ട യുവാവ് കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. പാലക്കാട് പട്ടാമ്പി കൊടുമുണ്ട വെളുത്തേടത്ത് തൊടിഹൗസിൽ മുഹമ്മദ് ഫായിസാണ് (25) പിടിയിലായത്.
പാർട്ട് ടൈമായി ജോലി ചെയ്ത് മികച്ച വരുമാനം നേടാമെന്നുള്ള സന്ദേശം വാട്സ്ആപ് അക്കൗണ്ടിലേക്ക് അയച്ച് വിശ്വസിപ്പിച്ചശേഷം ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കുകയായിരുന്നു. തുടർന്ന് കെട്ടിടങ്ങൾക്ക് സ്റ്റാർവാല്യു കൂട്ടി നൽകുന്ന ഓൺലൈൻ പാർട്ട് ടൈം ജോലിയാണെന്നും ഇതിലൂടെ കൂടുതൽ ലാഭമുണ്ടാക്കാമെന്നും അതിന് വിവിധ ടാസ്കുകൾ പൂർത്തിയാക്കണമെന്നും വിശ്വസിപ്പിച്ചു. പിന്നീട് ടാസ്കുകൾക്കായി പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു.
ഓരോ ടാസ്ക്കുകൾ പൂർത്തിയാക്കുമ്പോഴും നിക്ഷേപിച്ചതിശനക്കൾ അധികം ലാഭം കിട്ടിയതായി കാണിച്ചത് കൂടുതൽ നിക്ഷേപത്തിന് േപ്രരണയായി. ഇത്തരത്തിൽ യുവാവ് പലതവണകളായി 36 ലക്ഷത്തിലധികം തുകയാണ് നിക്ഷേപിച്ചത്. എന്നാൽ, പിന്നീട് നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതായതോടെ തട്ടിപ്പ് മനസ്സിലായി സിറ്റി സൈബർ പൊലീസിൽ പരാതിൽ നൽകുകയായിരുന്നു.
പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ തട്ടിയെടുത്ത പണത്തിന്റെ ഒരു പങ്ക് മുഹമ്മദ് ഫായിസിന്റെ അക്കൗണ്ടിലും എത്തിയതായി കണ്ടെത്തി. പണം പ്രതി ബാങ്കിൽനിന്ന് പിൻവലിച്ച് മറ്റ് പ്രതികൾക്ക് കൈമാറിയതായി കണ്ടെത്തിയതിനെതുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
സിറ്റി പൊലീസ് കമീഷണർ കിരൺ നാരായണന്റെ നിർദേശപ്രകാരം സിറ്റി ഡി.സി.ആർ.ബി അസി. പൊലീസ് കമീഷണർ എ. നസീറിന്റെ നേതൃത്വത്തിൽ കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൽ മനാഫ്, എസ്.ഐമാരായ ഗോപകുമാർ, നന്ദകുമാർ, നിയാസ്, സി.പി.ഒമാരായ ജോസ് ജോൺസൺ, അബ്ദുൽ ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.