രാഹുൽ
Posted On
date_range Updated On
date_range പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡീസൻറ്മുക്ക് വെറ്റിലത്താഴം നീതുഭവനില്‍ രാഹുൽ (23) ആണ് പിടിയിലായത്. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയോട് സ്നേഹം നടിച്ച് കഴിഞ്ഞമാസം ഇയാളുടെ വസതിയില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. പീഡനശ്രമം ആവര്‍ത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് തുടര്‍ന്ന് വിഷമത്തിലായ പെണ്കുട്ടിയില്നിന്നും മാതാവ് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.