കൊ​ട്ടി​യം വ​ള്ളു​വ​ൻ ത​റ​ക്കു​സ​മീ​പം ബൈ​പാ​സ് റോ​ഡി​ൽ താ​ഴ്ച​യി​ലേ​ക്ക്​ മ​റി​ഞ്ഞ കാ​ർ

ബൈപാസിൽ വീണ്ടും അപകടം; നിയന്ത്രണംവിട്ട കാർ വൈദ്യുത തൂണിലിടിച്ച് മറിഞ്ഞു

കൊ​ട്ടി​യം: ബൈ​പാ​സ് റോ​ഡി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ അ​തി​ർ​ത്തി ക​ല്ലു​ക​ളും ത​ട്ടു​ക​ട​യും ഇ​ടി​ച്ചു ത​ക​ർ​ത്ത ശേ​ഷം റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലു​ള്ള വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞു.

തൊ​ട്ട​ടു​ത്തു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ടി​ക്കാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

കാ​റി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ പ​രി​ക്കു​ക​ളോ​ടെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലാ​ക്കി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ട​ര​യോ​ടെ ബൈ​പാ​സ് റോ​ഡി​ൽ വ​ള്ളു​വ​ൻ ത​റ​ക്ക​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം.

തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​ർ റോ​ഡ​രി​കി​ലെ ക​ൽ​തൂ​ണു​ക​ളി​ലി​ടി​ച്ച് സ​മീ​പ​ത്തെ ക​രി​ക്ക് വി​ൽ​പ​ന​ശാ​ല ത​ക​ർ​ത്ത ശേ​ഷം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് വൈ​ദ്യു​തി തൂ​ണി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ലി​യ ശ​ബ്ദം കേ​ട്ട് ഓ​ടി കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കാ​റി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന വ​രെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം റോ​ഡി​ലോ ക​രി​ക്ക് ക​ട​യി​ലോ ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി.

Tags:    
News Summary - Another accident on the bypass; The out-of-control car hit an electric pole and overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-30 05:04 GMT