പെ​രി​നാ​ട് സ്മാ​ര്‍ട്ട് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്റെ നി​ര്‍മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​രാ​ജ​ന്‍

നി​ര്‍വ​ഹി​ക്കു​ന്നു

'പോക്കിനും വരവിനും' വിട; എല്ലാം ഒരു സോഫ്ട്‍വെയറില്‍ -മന്ത്രി കെ. രാജന്‍

പെരിനാട്: വസ്തുസംബന്ധമായ രേഖകള്‍ ശരിപ്പെടുത്താന്‍ വില്ലേജ് ഓഫിസുകളിലേക്ക് നിരന്തരം പോക്കിനും വരവിനുമായി ഇനി ദിവസങ്ങള്‍ പാഴാക്കേണ്ടതില്ലെന്ന് മന്ത്രി കെ. രാജന്‍. പെരിനാട് വില്ലേജ് ഓഫിസിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയായിരുന്നു മന്ത്രി.

റവന്യൂവകുപ്പിന്റെ വിഷന്‍ 2021-2026 പരിപാടിയുടെ ഭാഗമായി ഡിജിറ്റല്‍ റീസർവേ ആരംഭിച്ചു. കേരളത്തിലെ 1559 വില്ലേജുകളും രജിസ്‌ട്രേഷന്‍ വകുപ്പിെന്റയും റവന്യൂവകുപ്പിന്റെയും സർവേ വകുപ്പിന്റെയും സോഫ്റ്റ്വെയറുകള്‍ കൂട്ടിക്കെട്ടി ഇന്ത്യയില്‍ ആദ്യമായി 'എന്റെ ഭൂമി' എന്ന പേരില്‍ ഒരു സമഗ്ര സോഫ്റ്റ്വെയര്‍ കേരളത്തിന് സ്വന്തമാകാന്‍ പോകുന്നു. ഇതോടെ ഭൂമി സംബന്ധമായ രേഖകള്‍ പ്രയാസം കൂടാതെ വിരല്‍തുമ്പിലെത്തുമെന്നും മന്ത്രി പറഞ്ഞു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, തഹസില്‍ദാര്‍ ജാസ്മിന്‍ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, വൈസ് പ്രസിഡന്റ് ബി. ദിനേശ്, പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യജയകുമാര്‍, വൈസ് പ്രസിഡന്റ് എസ്. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം മഠത്തിൽ സുനില്‍, വാര്‍ഡംഗം പ്രസന്ന പയസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി. സുരേഷ്‌കുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. ബാബാരാജന്‍, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ്, ആര്‍.എസ്.പി മണ്ഡലം പ്രസിഡന്റ് സി. മഹേശ്വരന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - All in one software - Minister K. Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.