വളത്തിനായി ചെറുമത്സ്യങ്ങളെ കൊണ്ടുവന്നാല്‍ നടപടി

കൊല്ലം: ചെറുമത്സ്യങ്ങളെ വളത്തിനും ഇതര ആവശ്യങ്ങള്‍ക്കുമായി പിടിച്ചെടുക്കുന്നതിനും ഹാര്‍ബറുകളും സ്വകാര്യകടവുകളും കേന്ദ്രീകരിച്ച് ഇറക്കുന്നതിനും എതിരെ ഫിഷറീസ് വകുപ്പ് കര്‍ശന നടപടി സ്വീകരിക്കും.

നിശ്ചിത വലുപ്പത്തില്‍ കുറഞ്ഞ ചെറിയ മത്സ്യങ്ങളെ പിടിക്കുന്നതും കൈകാര്യം ചെയ്യുന്നതും കുറ്റകരമാണ്. വളത്തിനായി മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ടാല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെയോ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറെയോ (നീണ്ടകര) വിവരം അറിയിക്കാം. ഫോണ്‍: 0474- 2792850, 9496007036.

Tags:    
News Summary - Action if small fishes are brought for fertiliser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.