കടയ്ക്കൽ: സംശയരോഗത്തെതുടർന്ന് ഭാര്യയെയും കുട്ടികളെയും മർദിക്കുകയും പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച സംഭവത്തിൽ യുവാവിനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ തൂറ്റിക്കൽ വടക്കതിൽ പുത്തൻവീട്ടിൽ സജിത്ത് (45) ആണ പിടിയിലായത്.
പൊലീസ് പറയുന്നത്: ഏറെനാളുകളായി സംശയത്തെ തുടർന്ന് ഭാര്യയെ സജിത്ത് മർദിക്കുമായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ സജിത്ത് ഭാര്യയെ മർദിക്കുകയും വീട്ടിലെ സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. തടയാനെത്തിയ 13 വയസ്സുള്ള മകനെയും 15 വയസ്സുള്ള മകളെയും കഴുത്തിൽ കുത്തിപിടിച്ചു മർദിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചിതറ പൊലീസെത്തിയപ്പോൾ രണ്ട് ഉദ്യോഗസ്ഥരെയും ആക്രമിച്ചു. ചിതറയിൽ നിന്ന് കൂടുതൽ പൊലീസെത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും, പൊലീസ് ഉദ്യോഗസ്ഥരെ മർദിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം കടയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.