Posted On
date_range Updated On
date_range വധശ്രമക്കേസിലെ പ്രതി അറസ്റ്റില്‍
കിഴക്കേ കല്ലട: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായി റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വധശ്രമക്കേസിലെ പ്രതി പിടിയില്‍. മണ്‍റോതുരുത്ത് നെല്‍മേനി കിഴക്ക് സൈജു ഭവനത്തില്‍ സൈജുവാണ് (37) കിഴക്കേ കല്ലട പൊലീസിന്റെ പിടിയിലായത്. കല്ലട ബാറിന് സമീപം യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.
കിഴക്കേ കല്ലട സ്റ്റേഷന് ഹൗസ് ഓഫിസര്‍ എസ്. സുധീഷ് കുമാര്‍, എസ്.ഐ ബി. അനീഷ്, സി.പി.ഒ മാരായ രാഹുല്‍, സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.