Posted On
date_range Updated On
date_range സ്ത്രീയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ
കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ യുവാവ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായി. ശക്തികുളങ്ങര ജവാൻ മുക്ക് കണ്ടയ്ക്കാട്ടു തെക്കതിൽ മണി എന്ന ശ്രീലാൽ (32) ആണ് പിടിയിലായത്. കഴിഞ്ഞ 28 ന് വൈകീട്ട് 3.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കടന്നുപിടിച്ചു എന്നാണ് പരാതി.
ശക്തികുളങ്ങര എസ്.എച്ച്.ഒ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ദിലീപ്, അനിൽകുമാർ, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ബിജു, സി.പി.ഒ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.