സെയ്ദലവി
Posted On
date_range Updated On
date_range ആറു വയസ്സുകാരിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ
കൊല്ലം: പെൺകുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിച്ചയാൾ പിടിയിലായി. നെടുമ്പന മുട്ടയ്ക്കാവ് മുബീന മൻസിലിൽ യു. സെയ്ദലവി (21) ആണ് അറസ്റ്റിലായത്. ആറു വയസ്സുകാരിയായ പെൺകുട്ടിയെയാണ് അപമാനിച്ചത്. ഇയാളുടെ പെരുമാറ്റത്തെ കുറിച്ച് പെൺകുട്ടി അമ്മയോട് പറഞ്ഞതിൽ നിന്നാണ് സംഭവം പുറത്തറിഞ്ഞത്. പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്്തു.
പരവൂർ ഇൻസ്പെക്ടർ വിപിൻകുമാർ യു.പിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജീവ്, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ ബിന്ദുകുമാരി, സി.പി.ഒ മാരായ സന്തോഷ്ലാൽ, നജീബ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.